ഭോപ്പാൽ: കൊവിഡ് കേസുകൾ വർധിക്കുന്നതിനാല്‍ സംസ്ഥാനത്ത് എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏപ്രിൽ 15 വരെ അടച്ചിടാൻ മധ്യപ്രദേശ് സർക്കാർ തീരുമാനിച്ചു. നേരത്തെ മാർച്ച് 4 മുതൽ 31 വരെ സ്കൂളുകൾ അടച്ചിടാൻ തീരുമാനിച്ചിരുന്നു.
ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഏപ്രിൽ 1 മുതൽ പുനരാരംഭിക്കാമെന്നും നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് നീട്ടുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മധ്യപ്രദേശിൽ കൊവിഡ് കേസുകളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ന് 2,173 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.