ETV Bharat / bharat

കൊവാക്‌സിന്‍റെ രണ്ടാം ഡോസ്: രണ്ട് മുതല്‍ ആറ് വയസ് വരെയുള്ള കുട്ടികളിലെ പരീക്ഷണം അടുത്ത ആഴ്ച തുടങ്ങും - ക്ലിനിക്കല്‍ പരീക്ഷണം

കുട്ടികളെ പ്രായത്തിനനുസരിച്ച് മൂന്ന് വിഭാഗങ്ങളാക്കിയാണ് ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്.

Second dose  Covaxin  kids  കുട്ടികള്‍  കൊവാക്സിന്‍  ക്ലിനിക്കല്‍ പരീക്ഷണം  Bharat Biotech
കൊവാക്‌സിന്‍റെ രണ്ടാം ഡോസ്: രണ്ട് മുതല്‍ ആറ് വയസ് വരെയുള്ള കുട്ടികളിലെ പരീക്ഷണം അടുത്ത ആഴ്ച തുടങ്ങും
author img

By

Published : Jul 23, 2021, 2:23 AM IST

ന്യൂഡല്‍ഹി: രണ്ട് മുതല്‍ ആറ് വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവാക്സിന്‍റെ രണ്ടാം ഡോസ് നല്‍കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ അടുത്ത ആഴ്ച തുടങ്ങുമെന്ന് ഭാരത് ബയോടെക്കുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ആറ് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് നേരത്തെ തന്നെ രണ്ടാം ഡോസ് നല്‍കിയിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എഐഐഎംഎസ്)വെച്ചാണ് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളെ പ്രായത്തിനനുസരിച്ച് മൂന്ന് വിഭാഗങ്ങളാക്കിയാണ് ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്. ആദ്യ പരീക്ഷണം‌ 12-18 വയസിനിടയിലുള്ളവരിലാണ് നടത്തിയത്.‌

തുടർന്ന്‌ 6-12 വയസിനും, 2-6 വയസിനും ഇടയിൽ പ്രായമുള്ളവരിലുമാണ് നടത്തുന്നത്. അതേസമയം എല്ലാ പ്രായത്തിലുമുള്ള കുട്ടികളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയായി ഒരു മാസത്തിനുള്ളിൽ ഫലങ്ങൾ പുറത്ത് വരുമെന്നും അടുത്ത വ്യത്തങ്ങള്‍ വ്യക്തമാക്കി.

also read: 'വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു'; 'തെമ്മാടികള്‍, കര്‍ഷകരല്ല' പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് മീനാക്ഷി ലേഖി

18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അടുത്തിടെ കേന്ദ്ര സര്‍ക്കാന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.