കൊൽകത്ത: പശ്ചിമ ബംഗാളിലെ കൊവിഡ് നിയന്ത്രണങ്ങൾ ജൂലൈ ഒന്ന് വരെ നീട്ടി. മാർക്കറ്റ് പോലുള്ള വ്യാപാര കേന്ദ്രങ്ങൾക്ക് എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ 11 വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. കടകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും രാവിലെ 11 മുതൽ വൈകുന്നേരം ആറ് വരെയും തുറന്ന് പ്രവർത്തിക്കാം.
Also Read: പ്രോട്ടോക്കോൾ ലംഘനം; പൂൾ പാർട്ടിക്കിടെ 61 പേർ അറസ്റ്റിൽ
ആകെ ജീവനക്കാരുടെ 25 ശതമാനം ഉപയോഗിച്ച് പൊതു മേഖല സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതിയുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾക്ക് രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെയും തുറന്ന് പ്രവർത്തിക്കാം.
സിനിമ, ടെലിവിഷൻ ഷൂട്ടിംഗ് പരമാവധി 50 ആളുകൾ വച്ച് പുനരാരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഷൂട്ടിങ് വേളയിൽ മാസ്‌ക് നിർബന്ധമാണ്. ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറൻ്റുകൾ എന്നിവ ഉച്ചക്ക് 12 മുതൽ രാത്രി എട്ട് വരെയും തുറക്കും.