ബെംഗളുരു: സംസ്ഥാന സർക്കാരിന് റെംഡെസിവിർ വിതരണം ചെയ്യുന്ന നാല് കമ്പനികൾ വിതരണം വർധിപ്പിക്കാൻ തയ്യാറായിട്ടുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി സി എൻ അശ്വന്ത നാരായണ. സംസ്ഥാനത്തിന് അഞ്ച് ദിവസത്തിനുള്ളിൽ പ്രതിദിനം 20,000 റെംഡെസിവിർ വിതരണം ചെയ്യാന്‍ കമ്പനികൾ തയ്യാറായെന്നും അദ്ദേഹം അറിയിച്ചു.
നാല് കമ്പനികളുടെ തലവന്മാരുമായും സംസാരിച്ചെന്നും നിലവിൽ 10,000 മരുന്നുകളാണ് പ്രതിദിനം കമ്പനികൾ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മെയ് ഒമ്പതിന് ശേഷം റെംഡെസിവിർ വിതരണം വീണ്ടും വർധിപ്പിക്കാൻ കമ്പനികൾ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്‍റേണുകൾ, അവസാന വർഷ ഗ്രാജുവേഷൻ വിദ്യാർഥികൾ, പിജി വിദ്യാർഥികൾ എന്നിവരെയടക്കം അധിക സ്റ്റാഫുകളെ വിന്യസിക്കുമെന്ന് നാരായണ വ്യക്തമാക്കി.
Read more: കൊവിഡ് വ്യാപനം : ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിയതായി കമ്മിഷന്‍
കർണാടകയിലെ കൊവിഡ് സാഹചര്യം മോശമാകുന്നതിനെ തുടർന്ന് റെംഡെസിവിർ മരുന്നുകളുടെ ആവശ്യവും വർധിക്കുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഓക്‌സിജൻ ലഭിക്കാതെ 25 പേരോളം മരിച്ചിരുന്നു. കർണാടകയിൽ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Read more: 'കൊവിഡ് മൂന്നാം തരംഗത്തെ കരുതിയിരിക്കുക' ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍