ഡെറാഡൂൺ: ഗുണനിലവാര പരിശോധന നടത്തിയതിന് ശേഷമേ മാസ്‌കുകളും ഗ്ലൗസുകളും വിതരണം ചെയ്യുവെന്ന് ഉത്തരാഖണ്ഡിലെ ധാർചൂല ജില്ല ഭരണകൂടം. ഉപയോഗിച്ച മാസ്‌കുകളും ഗ്ലൗസുകളും വിതരണം ചെയ്‌തതായി പരാതി ലഭിച്ചതിനെ തുടർന്നാണ് പുതിയ ഉത്തരവ്. ഗുണനിലവാര പരിശോധന കൂടാതെ ഇത്തരം സാധനങ്ങൾ വിതരണം ചെയ്യില്ലെന്ന് ധാർചുല ഡെപ്യൂട്ടി കലക്‌ടർ അനിൽ കുമാർ ശുക്ല മെയ് 29ന് അറിയിച്ചു. കൊവിഡ് പകർച്ചവ്യാധിയുടെ സമയത്ത് നിരവധി ആളുകളും സംഘടനകളും സാനിറ്റൈസർ, മാസ്‌ക്, ഗ്ലൗസ്, മരുന്ന് എന്നിവ വിതരണം ചെയ്യുന്നു. എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ അലർജി ഉണ്ടാകുന്നതായി നഴ്‌സുമാർ പരാതിപ്പെട്ടിരുന്നു. ഇത് അണുബാധ വർധിക്കുന്നതിന് കാരണമാകുന്നു.
Also Read: എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം; കര്‍ണാടക ആരോഗ്യമന്ത്രി
ഭരണകൂടത്തിന്‍റെ അനുമതിയില്ലാതെ ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്‌താൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കലക്‌ടർ പറഞ്ഞു. ഇത്തരം പ്രവർത്തികൾ നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിറ്റുകൾ വിതരണം ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾ ഭരണകൂടത്തിന്‍റെ അനുമതി വാങ്ങുകയും സാമ്പിളുകൾ പരിശോധനയ്ക്കായി അയയ്ക്കുകയും വേണം. ഗുണനിലവാരമുള്ളതാണെങ്കിൽ മാത്രമേ ആളുകൾക്ക് വിതരണം ചെയ്യാൻ അനുവദിക്കൂ എന്നും അനിൽ കുമാർ ശുക്ല അറിയിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,26 പുതിയ കേസുകളും 32 മരണങ്ങളും ഉത്തരാഖണ്ഡിൽ റിപ്പോർട്ട് ചെയ്‌തു.