ന്യൂഡൽഹി: രാജ്യത്ത് 11,660 സെഷനുകളിലായി ആകെ 6,31,417 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിവരെയുള്ള കണക്കാണിത്. കൊവിഡ് വാക്‌സിന്‍ വിതരണത്തിന്‍റെ നാലാം ദിവസമായ ചൊവ്വാഴ്‌ച രാജ്യത്ത് 1,77,368 പേർക്ക് വാക്‌സിനേഷൻ നൽകി. ആകെ ഒമ്പത് കേസുകളാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം പാർശ്വഫല പ്രശ്‌നങ്ങളായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജനുവരി 16നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ ഉദ്ഘാടനം ചെയ്തത്.
രാജ്യത്ത് 6.31 ലക്ഷം ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് വാക്‌സിൻ നൽകി - ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് വാക്‌സിൻ നൽകി
കൊവിഡ് വാക്‌സിന്‍ വിതരണത്തിന്‍റെ നാലാം ദിവസം രാജ്യത്ത് 1,77,368 പേർക്ക് വാക്‌സിനേഷൻ നൽകി