ബംഗളുരു: കൊവിഡ് പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് മുന്നോടിയായി കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ മോദിയുടെ നിര്‍ദേശങ്ങള്‍ അതേപടി പാലിക്കുമെന്ന് അറിയിച്ചു. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്ന് വൈകീട്ടോടെ അറിയിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. സുപ്രീംകോടതിയുടെ ശുപാർശയുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി തീരുമാനമെടുക്കുകയെന്നും ഇത് കര്‍ണാടകയെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി മുന്‍പ് നിര്‍ദേശിച്ചിരുന്നു. കൊവിഡ് വ്യാപനം തടയാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ക്ക് നല്‍കിയിരിക്കുന്ന ജില്ലകളില്‍ തമ്പടിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.
ഏപ്രിൽ 27 മുതൽ മെയ് 12 വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും സംസ്ഥാനത്തിലെ കൊവിഡ് കേസുകളുടെ കാര്യത്തില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനത്ത് പ്രതിദിനം 44,000 കേസുകളും 200 ലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.