ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് റെംഡെസിവിർ ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്രം. ഇതിന്‍റെ ഭാഗമായി 75000 മരുന്നുകൾ വെള്ളിയാഴ്‌ച ഇന്ത്യയിലേക്കെത്തുെമന്ന് കേന്ദ്ര രാസവസ്‌തു, രാസവള മന്ത്രാലയം അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ 75,000 മുതൽ 1,00,00 കുപ്പി മരുന്ന് വരെ യുഎസ്എ അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് 15നോ അതിനു മുമ്പോ ഒരു ലക്ഷം അളവ് മരുന്ന് വിതരണം ചെയ്‌തേക്കും.
ഇവിഎ ഫാർമ ആദ്യഘട്ടത്തിൽ പതിനായിരത്തോളം കുപ്പികൾ വിതരണം ചെയ്യും. തുടർന്ന് 15 ദിവസത്തിലൊരിക്കൽ അല്ലെങ്കിൽ ജൂലൈ വരെ 50,000 അളവ് മരുന്ന് നൽകുമെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ ഇന്ത്യയിൽ ലഭ്യത വർധിപ്പിക്കുന്നതിനായി റെംഡെസിവിർ കയറ്റുമതി ചെയ്യുന്നത് സർക്കാർ വിലക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Also Read: ബംഗ്ലാദേശില്‍ നിന്നും റെംഡിസിവര്‍ അടുത്തയാഴ്ചയെത്തും
പൊതുജനങ്ങൾക്കിടയിൽ കുത്തിവയ്പ്പ് നിരക്ക് താങ്ങാനാകുമെന്ന് ഉറപ്പുവരുത്തുന്നതിനായി എൻപിപിഎ പുതുക്കിയ പരമാവധി ചില്ലറ വില പുറത്തിറക്കി. അതുപ്രകാരം എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും വില ഒരു കുപ്പിക്ക് 3,500 രൂപയിൽ താഴെയാക്കി. റെംഡെസിവിറിന്‍റെ ഉൽപാദനവും ലഭ്യതയും സുഗമമാക്കുന്നതിനായി ഈ വർഷം ഒക്‌ടോബർ 31 വരെ റവന്യൂ വകുപ്പ് വിജ്ഞാപനം 27/2021-ഏപ്രിൽ 20 ലെ കസ്റ്റംസ്, റെംഡെസിവിർ കുത്തിവയ്പ്പ്, അതിന്റെ എപിഐ, നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ബീറ്റ സൈക്ലോഡെക്സ്റ്റ്രിൻ എന്നിവയുടെ കസ്റ്റം മുഴുവൻ ഒഴിവാക്കി. നിലവിൽ പുതുക്കിയ മാനദണ്ഡങ്ങൾ മരുന്നിന്‍റെ നയപരമായ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.