ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിക്കിടയിലും കരുതല്‍ കൈവിടാതെ രാജ്യം. അഫ്ഗാനിസ്ഥാനിലേക്ക് 5,00,000 ഡോസ് കൊവിഡ്-19 വാക്സിൻ കയറ്റുമതി ചെയ്തു. ഭാരത് ബയോടെക് തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 5,00,000 ഡോസ് കൊവാക്സിനാണ് (COVAXIN) എത്തിച്ചത്. കാബൂളിലെ ഇന്ദിരാഗാന്ധി ആശുപത്രിക്കാണ് വാക്സിന്‍ കൈമാറിയത്.
Also read: ഫെബ്രുവരി പകുതിയോടെ പാകിസ്ഥാനിൽ കൊവിഡ് 5-ാം തരംഗമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്
5,00,000 ഡോസുകളുടെ മറ്റൊരു ബാച്ച് വരും ആഴ്ചകളിൽ വിതരണം ചെയ്യുമെന്നും ഭാരത് ബയോടെക്ക് അറിയിച്ചു. വാക്സിന്‍ കൂടാതെ മറ്റ് ജീവന്‍ രക്ഷാ മരുന്നുകളും വിതരണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യം ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വഴി ഇന്ത്യ 1.6 ടൺ വൈദ്യസഹായം അഫ്ഗാനിസ്ഥാന് എത്തിച്ചിരുന്നു. ഓഗസ്റ്റ് 15 നാണ് താലിബാൻ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഇതോടെ രാജ്യം വലിയ സാമ്പത്തിക സാമൂഹിക പ്രതിസന്ധി നേരിട്ടിരുന്നു. കൂടാതെ ലോക രാജ്യങ്ങള്‍ അഫ്ഗാനില്‍ കൂടുതലായി ഉപരോധം ഏര്‍പ്പെടുത്തിയതും കടുത്ത പ്രതിസന്ധികള്‍ക്ക് കാരണമായിട്ടുണ്ട്.