ETV Bharat / bharat

COVID-19: രാജ്യത്ത് 3,324 പേർക്ക് കൂടി കൊവിഡ്; 40 മരണം

സജീവരോഗികളുടെ എണ്ണം 19,092 ആയി ഉയർന്നു

New Covid cases in India  Covid tally in India  Covid deaths in India  ഇന്ത്യ കൊവിഡ്  പുതിയ കൊവിഡ് വാർത്ത  ഇന്ത്യ സജീവരോഗികൾ
COVID-19: രാജ്യത്ത് 3,324 പേർക്ക് കൂടി കൊവിഡ്; 40 മരണം
author img

By

Published : May 1, 2022, 2:10 PM IST

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,324 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് രോഗികളുടെ ആകെ എണ്ണം 4,30,79,188 ആയി. 40 മരണം കൂടി കൊവിഡ് മൂലമെന്ന് കണ്ടെത്തിയതോടെ ആകെ മരണം 5,23,843 ആയി.

സജീവരോഗികളുടെ എണ്ണം 19,092 ആയി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് ആകെ അണുബാധയുടെ 0.04 ശതമാനമാണ്. അതേസമയം വീണ്ടെടുക്കൽ നിരക്ക് 98.74 ശതമാനമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. സജീവകേസുകളിൽ 24 മണിക്കൂറിനുള്ളിൽ 403 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.71 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.68 ശതമാനവും രേഖപ്പെടുത്തി.

രോഗം ഭേദമായവരുടെ എണ്ണം 4,25,36,253 ആയി ഉയർന്നു. മരണനിരക്ക് 1.22 ശതമാനമാണ്. രാജ്യവ്യാപകമായി കൊവിഡ് വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ നൽകിയ ഡോസുകൾ 189.17 കോടി കവിഞ്ഞതായും മന്ത്രാലയം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.