ന്യൂഡൽഹി: രാജ്യത്ത് 3,26,098 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 2,43,72,907 ആയി. 24 മണിക്കൂറിനിടെ 3,890 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.ഇതോടെ മരണനിരക്ക് 2,66,207 കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 2,04,32,898 ആണ്. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 36,73,802 പേരാണ്.5,98,625 സജീവ കേസുകളുള്ള കർണാടകയാണ് പുതിയ കൊവിഡ് ഹോട്ട്സ്പോട്ട്.
ഐസിഎംആറിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 31,30,17,193 സാമ്പിളുകൾ പരിശോധിച്ചു. കർണാടക, മഹാരാഷ്ട്ര, കേരളം, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, തമിഴ്നാട്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഹരിയാന എന്നിവയുൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളിൽ സജീവകേസുകളുടെ ശതമാനം 79.7 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.
- " class="align-text-top noRightClick twitterSection" data="">
ALSO READ : കൊവിഡ് രണ്ടാം തരംഗം കൂടുതൽ ഭയാനകമെന്ന് ലോകാരോഗ്യ സംഘടന
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കൊവിഡ് സ്ഥിതിയെക്കുറിച്ചും വാക്സിനേഷന്‍ പ്രക്രിയയെക്കുറിച്ചും വിലയിരുത്തുന്നതിനായി ശനിയാഴ്ച ഉന്നതതല യോഗം ചേരും. കൂടാതെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർദന്‍ ഉത്തർപ്രദേശ്, ആന്ധ്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായും ചർച്ച നടത്തും. രാജ്യത്ത് ഇതുവരെ 18, 04,57,579 പേർ വാക്സിന്‍ സ്വീകരിച്ചു.