ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,942 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ദിവസം 3,66,161 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.
അതേ സമയം രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,29,92,517 ആണ്. 3,876 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 2,49,992 ആയി ഉയർന്നു. 3,56,082 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,90,27,304 ആയി. നിലവിൽ രാജ്യത്ത് 37,15,221 കൊവിഡ് രോഗികളാണുള്ളത്. കഴിഞ്ഞ ദിവസം 3,53,818 പേർ രോഗമുക്തി നേടുകയും 3,754 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.