ETV Bharat / bharat

രാജ്യത്തെ കൊവിഡ് കേസുകളില്‍ വര്‍ധനവ്; മൂന്നാഴ്‌ചക്കിടെയുള്ള ഉയര്‍ന്ന പ്രതിദിന നിരക്ക് - കൊവിഡ് നിരക്ക് വാര്‍ത്ത

24 മണിക്കൂറിനിടെ 44,230 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 555 മരണവും റിപ്പോര്‍ട്ട് ചെയ്‌തു.

Covid-19 tracker  Covid tracker  Statewise Covid data  Coronavirus in India  India records 44,230 fresh cases  555 deaths in 24 hrs  COVID-19  ഇന്ത്യ കൊവിഡ്  ഇന്ത്യ കൊവിഡ് വാര്‍ത്ത  കൊവിഡ് നിരക്ക് ഇന്ത്യ വാര്‍ത്ത  കൊവിഡ് ഇന്ത്യ  കൊവിഡ് നിരക്ക് വാര്‍ത്ത  കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്ത
രാജ്യത്തെ കൊവിഡ് കേസുകളില്‍ വര്‍ധനവ്; മൂന്നാഴ്‌ചക്കിടെയുള്ള ഉയര്‍ന്ന പ്രതിദിന നിരക്ക്
author img

By

Published : Jul 30, 2021, 12:17 PM IST

ന്യൂഡല്‍ഹി: മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്നതിനിടെ, രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം, 24 മണിക്കൂറിനിടെ 44,230 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ജൂലൈ 7ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

555 പേര്‍ കൊവിഡിന് കീഴടങ്ങിയതോടെ രാജ്യത്തെ മരണനിരക്ക് 4,23,217 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 97.38 ശതമാനമാണ്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിതരായവരുടെ എണ്ണം 3,07,43,972 ആണ്. ദക്ഷിണേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് കൊവിഡ് കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

കേരളത്തിന് പുറമേ, അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും കൊവിഡ് നിരക്ക് ഉയര്‍ന്നിട്ടുണ്ട്. അതേസമയം, വാക്‌സിനേഷന്‍ ഡ്രൈവിന്‍റെ ഭാഗമായി ഇതുവരെ 45,60,33,754 പേര്‍ രാജ്യത്ത് പ്രതിരോധ കുത്തിവയ്പ്പ് എടുത്തു.

Also read: സിബിഎസ്‌സി പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.