ETV Bharat / bharat

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; 18,795 പുതിയ കേസുകളും 179 മരണവും - മരണ നിരക്ക് വാര്‍ത്ത

201 ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തില്‍ താഴെയെത്തി

COVID-19: India records 18  795 fresh cases  179 more deaths  ഇന്ത്യ കൊവിഡ് വാര്‍ത്ത  കൊവിഡ് നിരക്ക്  കൊവിഡ് വ്യാപനം  മരണ നിരക്ക് വാര്‍ത്ത  കൊവിഡ് നിരക്ക് വാര്‍ത്ത
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; 18,795 പുതിയ കേസുകളും 179 മരണവും
author img

By

Published : Sep 28, 2021, 11:36 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്കില്‍ വന്‍ കുറവ്. 201 ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തില്‍ താഴെയെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 18,795 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.

സജീവ കേസുകളുടെ എണ്ണം 2,92,206 ആയി കുറഞ്ഞു. 192 ദിവസത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,36,97,581 ആണ്. 179 പേര്‍ കൂടി കൊവിഡിന് കീഴടങ്ങിയതോടെ രാജ്യത്തെ മരണനിരക്ക് 4,47,373 ആയി ഉയര്‍ന്നു.

ആകെ കേസുകളില്‍ 0.87 ശതമാനം പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. മാര്‍ച്ച് 2020ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. രോഗമുക്തി നിരക്ക് 97.81 ശതമാനമാണ്. 3,29,58,002 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്.

കഴിഞ്ഞ 93 ദിവസമായി അമ്പതിനായിരത്തില്‍ താഴെയാണ് പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.42 ശതമാനവും പ്രതിവാര നിരക്ക് 1.88 ശതമാനവുമാണ്.

Read more: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; 100 കോടിയോടടുത്ത് വാക്സിന്‍ വിതരണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.