ന്യൂഡൽഹി: ഇന്ത്യയിൽ 13,993 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 22 ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 14,000ലേക്ക് അടുക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,09,77,387 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 101 മരണം കൂടി സ്ഥിരീകരിച്ചു.
ഇതുവരെ 1,06,78,048 പേർ രോഗമുക്തി നേടി. ആകെ മരണ സംഖ്യ 18,855 ആയി. രാജ്യത്തെ കൊവിഡ് മരണനിരക്ക് 1.42 ശതമാനവും രോഗമുക്തി നിരക്ക് 97.27 ശതമാനമാണ്. നിലവില്‍ 1,43,127 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 21,02,61,480 സാമ്പിളുകൾ പരിശോധിച്ചു. കഴിഞ്ഞ ദിവസം 7,86,618 സാമ്പിളുകളാണ് പരിശോധനക്കയച്ചത്.