ETV Bharat / bharat

രാജ്യത്ത് 40,120 കൊവിഡ് കേസുകള്‍; മുംബൈയില്‍ ആദ്യ കൊവിഡ് ഡെല്‍റ്റ പ്ലസ് മരണം - delta plus variant death news

കഴിഞ്ഞ 24 മണിക്കൂറിനിടെ 40,120 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 585 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു.

covid tracker  statewise covid data  corona cases in india  ഇന്ത്യ കൊവിഡ്  കൊവിഡ് ഇന്ത്യ  കൊവിഡ് വാര്‍ത്ത  ഇന്ത്യ കൊവിഡ് വാര്‍ത്ത  ഇന്ത്യ കൊവിഡ് നിരക്ക് വാര്‍ത്ത  ഇന്ത്യ കൊവിഡ് കേസുകള്‍  മുംബൈ കൊവിഡ് വകഭേദം മരണം  മുംബൈ കൊവിഡ് മരണം വാര്‍ത്ത  ഡെല്‍റ്റ പ്ലസ് വകഭേദം വാര്‍ത്ത  ഡല്‍റ്റ പ്ലസ് വകഭേദം മരണം വാര്‍ത്ത  delta plus variant death news  mumbai delta plus variant death news
രാജ്യത്ത് 40,120 കൊവിഡ് കേസുകള്‍; മുംബൈയില്‍ ആദ്യ കൊവിഡ് ഡെല്‍റ്റ പ്ലസ് മരണം
author img

By

Published : Aug 13, 2021, 12:12 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,120 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 585 കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതുവരെ കൊവിഡ് മൂലം 4,30,254 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്.

  • " class="align-text-top noRightClick twitterSection" data="">

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,21,17,826 ആണ്. നിലവില്‍ 3,85,227 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 42,295 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,13,02,345 ആയി ഉയര്‍ന്നു.

ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ 57,31,574 പേരാണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. ഇതോടെ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 57,31,574 ആയി.

അതേ സമയം, മുംബൈയില്‍ കൊവിഡ് ഡല്‍റ്റ പ്ലസ് വകഭേദം മൂലമുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്‌തു. ഗഡ്കോപര്‍ സ്വദേശിയായ 63 കാരിയാണ് കൊവിഡ് വകഭേദത്തെ തുടര്‍ന്ന് മരണപ്പെട്ടത്. മഹാരാഷ്‌ട്രയിലെ രണ്ടാമത്തെ ഡല്‍റ്റ പ്ലസ് വകഭേദം മൂലമുള്ള മരണമാണിത്. നേരത്തെ 80 കാരിയായ രത്നഗിരി സ്വദേശിയും കൊവിഡ് വകഭേദം മൂലം മരണമടഞ്ഞിരുന്നു.

Also read: KERALA COVID CASES: 21,445 പേര്‍ക്ക് കൂടി കൊവിഡ്; ആകെ മരണം 18,280

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.