കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവല്‍ മാറ്റിവച്ചു. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ 27-ാമത് പതിപ്പ് 2022 ജനുവരി 22ന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
ഫെസ്റ്റിവൽ കമ്മിറ്റിയിലെ നിരവധി പ്രധാന അംഗങ്ങൾക്കുള്‍പ്പെടെ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പരിപാടി മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. കമ്മറ്റി അധ്യക്ഷനും ചലച്ചിത്ര സംവിധായകനുമായ രാജ് ചക്രവർത്തി, നടനും കമ്മിറ്റി അംഗവുമായ പരംബ്രത ചതോപാധ്യായ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
also read: ജീവൻ തിരികെ തന്നതിന് നന്ദി! പഞ്ചാബ് മുഖ്യമന്ത്രിയെ പരിഹസിച്ചും ക്ഷോഭിച്ചും പ്രധാനമന്ത്രി
അതേസമയം ഫെസ്റ്റിവല്‍ മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കമ്മറ്റി അധ്യക്ഷന്‍ രാജ് ചക്രവര്‍ത്തി ചര്‍ച്ച നടത്തിയിരുന്നു.