ചണ്ഡിഗഡ്: ഹരിയാനയിൽ കൊവിഡ് വർധനവിന്‍റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നീട്ടി. ജൂലൈ 12 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. ഷോപ്പുകൾ, മാളുകൾ, റെസ്റ്റോറന്റുകൾ, മതപരമായ സ്ഥലങ്ങൾ, കോർപ്പറേറ്റ് ഓഫീസുകൾ, വിവാഹങ്ങളിലെ ഒത്തുചേരലുകൾ, ശവസംസ്കാരങ്ങൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇളവുകൾ നിലവിലുള്ളതുപോലെ തുടരും.
also read:16 മാസത്തിനിടെ പരസ്യ പ്രചാരണത്തിനായി 155 കോടി രൂപ ചെലവഴിച്ച് മഹാരാഷ്‌ട്ര സർക്കാർ
ജൂലൈ അഞ്ച് മുതൽ 20 വരെ നടത്താനിരുന്ന ചാർട്ടേഡ് അക്കൗണ്ടന്‍റ് പരീക്ഷകൾക്ക് മാറ്റമില്ല. എല്ലാ കടകളും രാവിലെ ഒൻപത് മുതൽ രാത്രി എട്ട് വരെ തുറക്കാൻ അനുവാദമുണ്ട്. മാളുകൾ രാവിലെ 10 മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കും.
ഹോട്ടലുകളിലും മാളുകളിലുമുൾപ്പെടെ പ്രവർത്തിക്കുന്ന ബാറുകൾ രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെ പ്രവർത്തിക്കും. 50 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനമുള്ളൂ. സ്വിമ്മിംഗ് പൂളുകളും സ്‌പാകളും അടഞ്ഞ് തന്നെ കിടക്കും.