ന്യൂഡൽഹി: കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ സ്തംഭിച്ചുപോയ രാജ്യത്തിന് സഹായവുമായി ജർമനി. ജർമനിയിൽ നിന്നുള്ള 120 വെന്‍റിലേറ്ററുകൾ ശനിയാഴ്ച രാത്രി ഇന്ത്യയിലെത്തിയതായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവും ഇന്ത്യയിലെ ജർമൻ അംബാസഡറുമായ അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ അറിയിച്ചു. കൂടാതെ, ജർമനിയിൽ നിന്നുള്ള 13 സാങ്കേതിക ഉദ്യോഗസ്ഥരും ഇന്ത്യയിലെത്തിയിട്ടുണ്ടെന്നും റെംഡെസിവർ, മോണോക്ലോണൽ എന്നിവയുടെ ശേഖരം ഉടൻ തന്നെ എത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ബർലിനിൽ നിന്നുള്ള മൊബൈൽ ഓക്സിജൻ പ്ലാന്‍റും അടുത്തയാഴ്ച രാജ്യത്തെത്തും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളും 3,523 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.