ന്യൂഡല്‍ഹി: ജലദോഷവും ചുമയും പോലെ ഭാവിയില്‍ കൊവിഡ് സ്വാഭാവിക അസുഖമായി മാറുമെന്ന് പഠനം. വൈറസ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇത്തരത്തില്‍ പറഞ്ഞിരിക്കുന്നത്. ഗണിതശാസ്ത്ര മോഡലുകളെ അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. നിലവിലെ പകര്‍ച്ചവ്യാധിയില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് കാലക്രമേണ നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധശേഷി എങ്ങനെ മാറുന്നു എന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നത്.
Read Also……..ഹരിയാനയില്‍ രണ്ട് പേര്‍ക്ക് വൈറ്റ് ഫംഗസ് സ്ഥിരീകരിച്ചു
കൊവിഡ് ലോകത്ത് നിന്നും മുഴുവനായും തുടച്ചുനീക്കാന്‍ കഴിയില്ലെന്ന് യുഎസിലെ യൂട്ടാ യൂണിവേഴ്സിറ്റിയിലെ മാത്തമാറ്റിക്സ്, ബയോളജിക്കൽ സയൻസസ് പ്രൊഫസർ ഫ്രെഡ് അഡ്‌ലർ പറഞ്ഞു. ജനങ്ങളെല്ലാം കുത്തിവെപ്പ് എടുക്കുന്നതിനാല്‍ രോഗപ്രതിരോധ ശേഷി വര്‍ധിക്കും. അതിനാല്‍ രോഗപ്രതിരോധ ശേഷി കുറയാനിടയുള്ളതായും അഡ്‌ലർ പറഞ്ഞു.