ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പഞ്ചായത്തുകള്‍ക്ക് ധന സഹായവുമായി കേന്ദ്ര സര്‍ക്കാര്‍. 25 സംസ്ഥാനങ്ങളിലെ ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് (ആർഎൽബി) ധനസഹായം നൽകുന്നതിനായി 8,923.8 കോടി രൂപ മാറ്റിവച്ചതായി ധനമന്ത്രാലയം അറിയിച്ചു. ഗ്രാമം, ബ്ലോക്ക്, ജില്ല എന്നീ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ മൂന്ന് നിരകൾക്കാണ് ധനസഹായം അനുവദിക്കുന്നതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പുറത്തിറക്കിയ തുക 2021-22 വർഷത്തെ 'അൺടൈഡ് ഗ്രാന്റുകളുടെ' ആദ്യ ഗഡു ആയിരിക്കും.കൊവിഡിനെ തടയാന്‍ ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആർഎൽബികൾക്ക് ഈ തുക വിനിയോഗിക്കാം.
Also Read: ഇന്ത്യയിലേക്ക് വീണ്ടും വൈദ്യസഹായമെത്തിച്ച് യുകെ
15-ാമത് ധനകാര്യ കമ്മിഷന്‍റെ ശുപാർശ പ്രകാരം, അൺടൈഡ് ഗ്രാന്റുകളുടെ ആദ്യ ഗഡു ജൂൺ മാസത്തിലായിരുന്നു സംസ്ഥാനങ്ങൾക്ക് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ നിലവിലെ അവസ്ഥയും, പഞ്ചായത്തീരാജ് മന്ത്രാലയത്തിന്‍റെ ശുപാർശയും കണക്കിലെടുത്ത് സാധാരണ ഷെഡ്യൂളിന് മുമ്പായി ഗ്രാന്‍റ് പുറത്തിറക്കാൻ ധനമന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
Also Read: ഇന്തോനേഷ്യയിൽ നിന്ന് രണ്ട് ക്രയോജനിക് ഓക്‌സിജൻ കണ്ടെയ്‌നറുകൾ ഇന്ത്യയിൽ എത്തിച്ചു
ഇതിനായി ചില നിബന്ധനകളും കമ്മിഷന്‍ ഏർപ്പെടുത്തിയിരുന്നു. പൊതു ഡൊമെയ്‌നിലെ ഗ്രാമീണ പ്രാദേശിക ബോഡികളില്‍ ഒരു നിശ്ചിത ശതമാനം ഓണ്‍ലൈനായി ബന്ധിപ്പിക്കണമെന്നത് ഇതിലെ ഒരു നിബന്ധനയാണ്. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ആദ്യ ഗഡു പുറത്തിറക്കുന്നതില്‍ നിന്നും ഈ വ്യവസ്ഥ ഒഴിവാക്കിയതായി മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.