ETV Bharat / bharat

ആന്ധ്രപ്രദേശില്‍ 118 പേര്‍ക്ക് കൂടി കൊവിഡ് - Andhra Pradesh covid 19 case

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തത്

118 fresh COVID-19 cases in AP  കൊവിഡ് 19  കൊവിഡ് 19 വാര്‍ത്ത  Andhra Pradesh covid 19 case  covid 19 news
ആന്ധ്രപ്രദേശില്‍ 118 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Feb 27, 2021, 8:23 PM IST

അമരാവതി: ആന്ധ്രപ്രദേശിൽ വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നു. ശനിയാഴ്‌ച 118 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. 1.39 കോടി സാമ്പിളുകൾ പരിശോധിച്ചതിൽ ഇതുവരെയുള്ള പോസിറ്റീവ് കേസുകളുടെ നിരക്ക് 6.39 ശതമാനമായും ആകെ കോവിഡ്-19 കേസുകളുടെ നിരക്ക് 8.89 ശതമാനമായും ഉയർന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

24 മണിക്കൂറിനിടയിൽ സംസ്ഥാനത്ത് 86 പേർ രോഗമുക്തരായി. മരണം രേഖപ്പെടുത്തിയിട്ടില്ല. ആകെ രോഗമുക്തരുടെ എണ്ണം 8,81,963 ആയി ഉയർന്നു. അതേസമയം ആകെ മരണം 7,169 ആയി. 32 സജീവ കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ഒരു ദിവസത്തെ ആകെ സജീവ കേസുകളുടെ എണ്ണം 667 ആയി ഉയർന്നു. ചിറ്റൂർ ജില്ല 33, വിശാഖപട്ടണം, കിഴക്കൻ ഗോദാവരി എന്നീ ജില്ലകളില്‍ 14 വീതവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.