ലഖ്‌നൗ: ഉത്തർപ്രദേശിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ സംസ്ഥാന സർക്കാരിനോട് അലഹബാദ് ഹൈക്കോടതി. ട്രാക്കിങ്, ടെസ്റ്റുകൾ, ചികിത്സാ സൗകര്യങ്ങൾ എന്നിവ വർധിപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി നവരാത്രി, റംസാൻ ആഘോഷങ്ങളിൽ മതപരമായ പ്രദേശങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടുന്നത് സർക്കാർ നിരോധിച്ചിട്ടുണ്ട്.
24 മണിക്കൂറിനുള്ളിൽ ഉത്തർപ്രദേശിൽ 18,021 പേര്‍ക്ക് പുതുതായി കൊവിഡ് പിടിപെട്ടതോടെ സംസ്ഥാനത്തെ സജീവ കേസുകൾ 95,980 ആയി. 24 മണിക്കൂറിനുള്ളിൽ 3,474 പേര്‍ കൊവിഡ് മുക്തി നേടി. 85 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊവിഡ് പോസിറ്റീവായ ഉദ്യോഗസ്ഥരുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്വാറന്‍റൈനിലാണ്.