ശ്രീനഗര്‍: രാജ്യത്ത് കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജമ്മു-കശ്‌മീരിൽ കോളജുകളും സ്‌കൂളുകളും സര്‍വകലാശാലകളും മെയ് 15 വരെ അടച്ചിടുമെന്ന് ഉത്തരവ്.
ജമ്മു കശ്മീരിലെ കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ അധ്യക്ഷത വഹിച്ച ഉന്നതതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ പൊതുപരിപാടികൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മരണം പോലെയുള്ള ചടങ്ങുകൾ 20 പേരും വിവാഹത്തിന് 50 പേരും മാത്രം പങ്കെടുക്കുക. സാമൂഹിക വ്യാപനം ഒഴിവാക്കാൻ കൂട്ടം ചേരുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ ആന്‍റിജൻ പരിശോധന നിർബന്ധമായും നടത്തണമെന്ന് ജമ്മു -കശ്‌മീർ സർക്കാർ ഉത്തരവിട്ടു.