ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്കിൽ റെക്കോഡിൽ. ശനിയാഴ്‌ചത്തെ കണക്ക് പ്രകാരം രാജ്യത്ത് 97.78 ശതമാനം പേർ കൊവിഡ് മുക്തി നേടി. 2020 മാർച്ച് മുതലുള്ള കണക്ക് പ്രകാരം ഉയർന്ന കൊവിഡ് രോഗമുക്തി നിരക്കാണിത്.
രാജ്യത്ത് 24 മണിക്കൂറിൽ 290 കൊവിഡ് മരണം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,46,658 ആയി. പുതുതായി 29,616 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,36,24,419 ആയി. വെള്ളിയാഴ്‌ച കേരളത്തിൽ മാത്രമായി 17983 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 127 മരണവും കേരളത്തിൽ റിപ്പോർട്ട് ചെയ്‌തിരുന്നു.
1,280 സജീവ കൊവിഡ് കൂടുതൽ കൂടി വർധിച്ചതോടെ ആകെ സജീവ കൊവിഡ് രോഗികൾ 3,01,442 ആയി. ആകെ കൊവിഡ് ബാധിതരുടെ 0.90 ശതമാനമാണ് സജീവ കൊവിഡ് രോഗികൾ. ഇന്ത്യയിലെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.86 ശതമാനവും വാരാന്ത്യ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.99 ശതമാനവുമാണ്. വെള്ളിയാഴ്‌ച 15,92,421 പരിശോധനകളാണ് നടത്തിയതെന്നും ഇതുവരെ 56,16,61,383 കൊവിഡ് പരിശോധന നടത്തിയതെന്നും ഐസിഎംആർ അറിയിച്ചു.
ALSO READ: കെപിസിസി പുനഃസംഘടന ചര്‍ച്ച: താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും