ന്യൂഡൽഹി : ഇന്ത്യന്‍ നിര്‍മിതമായ കൊവാക്‌സിനെ യു.എസില്‍ കൊവിഡ് വാക്‌സിന്‍ കാന്‍ഡിഡേറ്റായി ഉടന്‍ പരിഗണിക്കുമെന്ന് ഭാരത് ബയോടെക്. ശനിയാഴ്ചയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. യു.എസിലും കാനഡയിലും ഭാരത് ബയോടെക്കിന്‍റെ പങ്കാളിയായ ഒക്യുജെൻ ഇങ്കാണ് കൊവാക്‌സിന്‍ പുറത്തിറക്കുന്നത്. ബി.ബി.വി 152 എന്നാണ് യു.എസില്‍ കൊവാക്‌സിൻ അറിയപ്പെടുന്നത്.
'കൊവാക്‌സിനിനായുള്ള ഞങ്ങളുടെ ക്ലിനിക്കൽ പ്രോഗ്രാം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇത് ഒരു ബദൽ കൊവിഡ് വാക്‌സിനാണ്'- ഒക്യുജെൻ സി.ഇ.ഒയും സഹസ്ഥാപകനുമായ ശങ്കർ മുസുനൂരി പ്രസ്‌താവനയിൽ പറഞ്ഞു.
കൊവാക്‌സിന് 2021 നവംബര്‍ ഒന്‍പതിനാണ് അമേരിക്ക അംഗീകാരം നൽകിയത്. യു.എസിലെ സെന്‍റര്‍ ഫോർ ഡീസിസസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് കൊവാക്‌സിന് അംഗീകാരം നല്‍കിയത്.