ഹൈദരാബാദ്: സാർസ് വൈറസിന്‍റെ ഒമിക്രോണ്‍, ഡെൽറ്റ വകഭേദങ്ങൾക്ക് കൊവാക്‌സിൻ ബൂസ്റ്റർ ഡോസ് ഫലപ്രദമാണെന്ന് ഭാരത് ബയോടെക്. ബൂസ്റ്റർ ഡോസ് ഡെൽറ്റ വേരിയന്‍റിനെതിരെ 100 ശതമാനവും ഒമൈക്രോൺ വേരിയന്‍റിനെതിരെ 90 ശതമാനവും ഫലപ്രദമാണെന്ന് കമ്പനി അറിയിച്ചു.
-
COVAXIN® (BBV152) Booster Shown to Neutralize Both Omicron and Delta Variants of SARS-CoV-2#bbv152 #COVAXIN #BharatBiotech #COVID19Vaccine #omicron #deltavariant #SARS_CoV_2 #covaxinapproval #boosterdose #pandemic pic.twitter.com/0IgFmm13rS
— BharatBiotech (@BharatBiotech) January 12, 2022 " class="align-text-top noRightClick twitterSection" data="
">COVAXIN® (BBV152) Booster Shown to Neutralize Both Omicron and Delta Variants of SARS-CoV-2#bbv152 #COVAXIN #BharatBiotech #COVID19Vaccine #omicron #deltavariant #SARS_CoV_2 #covaxinapproval #boosterdose #pandemic pic.twitter.com/0IgFmm13rS
— BharatBiotech (@BharatBiotech) January 12, 2022COVAXIN® (BBV152) Booster Shown to Neutralize Both Omicron and Delta Variants of SARS-CoV-2#bbv152 #COVAXIN #BharatBiotech #COVID19Vaccine #omicron #deltavariant #SARS_CoV_2 #covaxinapproval #boosterdose #pandemic pic.twitter.com/0IgFmm13rS
— BharatBiotech (@BharatBiotech) January 12, 2022
'കമ്പനി നടത്തിയ പരിശോധനയിൽ ഡെൽറ്റ വകഭേദത്തെ 100 ശതമാനവും ഒമിക്രോൺ വകഭേദത്തെ 90 ശതമാനവും ബൂസ്റ്റർ ഡോസുകൾ നീർവീര്യമാക്കുന്നതായി കണ്ടെത്താൻ കഴിഞ്ഞു. ലോകത്താകമാനം ഈ മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വൈറസിനെ പൂർണമായും നിർവീര്യമാക്കുന്ന കൊവാക്‌സിൻ കൊവിഡിനെതിരായ സ്പെക്ട്രം മെക്കാനിസമാണെന്നതിന്‍റെ തെളിവാണ്'. ഭാരത് ബയോടെക് ട്വിറ്ററിൽ കുറിച്ചു.
ALSO READ: India Covid Updates | രാജ്യത്ത് കൊവിഡ് ബാധിതര്‍ 2 ലക്ഷത്തിലേക്ക് ; 1,94,720 പേര്‍ക്ക് കൂടി രോഗബാധ
അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 1,94,720 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധയെ തുടര്‍ന്ന് 442 പേര്‍ക്ക് ജീവഹാനിയുണ്ടായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തതിനേക്കാള്‍ കേസുകളുടെ എണ്ണത്തില്‍ 15.8 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.