ETV Bharat / bharat

അര്‍ണബ് ഗോസ്വാമിക്കെതിരായ കേസില്‍ ശനിയാഴ്ചയും വാദം കേള്‍ക്കും

ഹൈക്കോടതിയുടെ ഒരു ബെഞ്ച് വെള്ളിയാഴ്ച കേസില്‍ വാദം കേട്ടിരുന്നു. തുടര്‍ന്ന് ശിനിയാഴ്ചത്തേക്ക് കേസ് മാറ്റുകയായിരുന്നു

Republic TV Editor-in-chief Arnab Goswami  Arnab Goswami's plea challenging his arrest  Bombay High Court  അര്‍ണബ് ഗോസ്വാമി  അര്‍ണബ് ഗോസ്വാമിയുടെ വാദം  അര്‍ണബ് ഗോസ്വാമി കേസ്  അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ്
അര്‍ണബ് ഗോസ്വാമിക്കെതിരായ കേസ് ശനിയാഴ്ചയും വാദം കേള്‍ക്കും
author img

By

Published : Nov 6, 2020, 8:16 PM IST

മുംബൈ: ആത്മഹത്യ പ്രേരണകുറ്റത്തിന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ കേസില്‍ നാളയും കോടതി വാദം കേള്‍ക്കും. ഹൈക്കോടതിയുടെ ഒരു ബെഞ്ച് വെള്ളിയാഴ്ച കേസില്‍ വാദം കേട്ടിരുന്നു. തുടര്‍ന്ന് ശിനിയാഴ്ചത്തേക്ക് കേസ് മാറ്റുകയായിരുന്നു. എല്ലാവരുടേയും വാദം കേള്‍ക്കാതെ കേസില്‍ തീരുമാനം എടുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

ഗോസ്വാമിയെ കൂടാതെ ഫെറോസ് ഷെയ്ക് സര്‍ദ എന്നിവരാണ് കസ്റ്റഡിയില്‍ കഴിയുന്നത്. ഇന്‍റീരിയര്‍ ഡിസൈനറായ അന്‍വയ് നായിക്കിന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. നായിക്കിന്‍റെ മരണകാരണം അര്‍ണബ് തനിക്ക് തരാനുള്ള തുക തരാത്തതാണെന്ന് കൃത്യമായി രേഖപ്പെടുത്തിയിരുന്നു. അതേസമയം അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് വീട്ടില്‍ അക്രമം നടത്തിയതായി അര്‍ണബ് കോടതിയെ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.