ETV Bharat / bharat

കൊറോണില്‍ കിറ്റിന്‍റെ പേരിൽ വ്യാജ പ്രചരണം : ബാബ രാംദേവിന് സമൻസ് - കൊവിഡ്

കൊറോണില്‍ കിറ്റ് കൊവിഡിന് പരിഹാരമാണെന്ന തരത്തിലുള്ള വ്യാജ പ്രചരണത്തില്‍ യോഗ ഗുരു ബാബ രാംദേവിന് സമന്‍സ് അയച്ച് ഡല്‍ഹി ഹൈക്കോടതി.

Court issues summons to Ramdev over Coronil kit Coronil kit baba Ramdev കൊറോനിൽ കിറ്റ് ബാബാ രാംദേവിന് ഡൽഹി ഹൈക്കോടതിയുടെ സമൻസ് ബാബാ രാംദേവ് സമൻസ് summons to Ramdev summons പതഞ്ജലി Patanjali ഡിഎംഎ dma ഡൽഹി മെഡിക്കൽ അസോസിയേഷൻ Delhi Medical Association covid covid19 കൊവിഡ് കൊവിഡ്19
Court issues summons to Ramdev over Coronil kit
author img

By

Published : Jun 3, 2021, 5:22 PM IST

ന്യൂഡൽഹി : പതഞ്ജലി നിർമിച്ച കൊറോണില്‍ കിറ്റ് കൊവിഡിന് പരിഹാരമാണെന്ന് പ്രചരിപ്പിച്ചതില്‍ യോഗ ഗുരു ബാബ രാംദേവിന് ഡല്‍ഹി ഹൈക്കോടതിയുടെ സമന്‍സ്. ഇത്തരം പ്രചരണങ്ങളില്‍ നിന്ന് അദ്ദേഹത്തെ തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മെഡിക്കൽ അസോസിയേഷൻ (ഡിഎംഎ) സമർപ്പിച്ച ഹർജിയിലാണ് നടപടി. ഇനി വാദം കേൾക്കുന്ന ജൂലൈ 13 വരെ പ്രകോപനപരമായ ഒരു പ്രസ്താവനയും ബാബ രാംദേവ് നടത്തരുതെന്ന് കോടതി അദ്ദേഹത്തിന്‍റെ അഭിഭാഷകൻ വഴി നിർദേശം നൽകി. കൂടാതെ ഹർജിയില്‍ വിശദീകരണം നല്‍കണമെന്നും രാംദേവിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

Also Read: ബാബ രാംദേവിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ഐ.എം.എ

അലോപ്പതിക്കെതിരെയും ഡോക്ടർമാർക്കെതിരെയും രാംദേവ് നടത്തിയ വിവാദ പ്രസ്താവനകൾക്ക് പിന്നാലെയാണ് ഡിഎംഎ രാംദേവിന്‍റെ കൊറോണില്‍ കിറ്റിനെതിരെ കോടതിയെ സമീപിച്ചത്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇതുമൂലം കഴിയാത്തതിനാൽ രാംദേവിന്‍റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഡിഎംഎ കോടതിയിൽ വാദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.