മുംബൈ: അംബാനിയുടെ വീടിന് സമീപത്ത് സ്ഫോടക വസ്തുക്കള്‍ വച്ച കേസ്, മൻസുഖ് ഹിരണിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് എന്നിവയിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ സുനിൽ മാനെയുടെ എൻഐഎ കസ്റ്റഡി മെയ് 1 വരെ നീട്ടി മുംബൈയിലെ പ്രത്യേക എൻഐഎ കോടതി ഉത്തരവിട്ടു.
കേന്ദ്ര ഏജൻസിയുടെ ഇതുവരെയുള്ള അന്വേഷണത്തിൽ മൻസുഖ് ഹിരണിന്‍റെ കൊലപാതകത്തിൽ മാനെ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായായി എൻഐഎയ്ക്ക് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രകാശ് ഷെട്ടി പ്രത്യേക എൻഐഎ കോടതി ജഡ്ജി രാഹുൽ ഭോസ്‌ലെയോട് പറഞ്ഞു.
കൂടുതൽ വായനക്ക്: അംബാനി ബോംബ് ഭീഷണിക്കേസ്; ഒരു പൊലീസ് ഇൻസ്‌പെക്‌ടർ കൂടി അറസ്റ്റിൽ
ഹിരണ്‍ കൊല്ലപ്പെട്ട സമയത്ത് മാനെ കേസിൽ ഉൾപ്പെട്ട ബിസിനസുകാരന്‍റെ ഫോൺ എടുക്കുകയും സ്വിച്ച് ഓഫ് ചെയ്യ്ത് ബാഗിൽ സൂക്ഷിക്കുകയും ചെയ്തിരുന്നുവെന്ന പ്രതികളുടെയും സാക്ഷികളുടെയും മൊഴി എൻഐഎ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഷെട്ടി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മാനെയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വെയ്സും അപരനാമം ഉപയോഗിച്ച് ഹിരനെ താനെയിലേക്ക് വിളിച്ചതായി എൻഐഎ കോടതിയെ അറിയിച്ചു.
കൂടുതൽ വായനക്ക്: എസ്.യു.വി കേസ്; സച്ചിൻ വാസെയെ സസ്പെന്‍ഡ് ചെയ്തു
ഹിരണ്‍ കൊല്ലപ്പെട്ട സ്ഥലത്ത് മാനെ ഉണ്ടായിരുന്നെന്ന് എൻഐഎ നേരത്തെ പ്രത്യേക കോടതിയിൽ വാദിച്ചിരുന്നു. കേസിൽ അറസ്റ്റിലായ മുംബൈ പൊലീസിലെ മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് മാനെ. അദ്ദേഹത്തെ കൂടാതെ വാസെയും സഹപ്രവർത്തകനായ റിയാസ് ഖാസിയെയും കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച പ്രത്യേക കോടതി വെയ്‌സിന്‍റെയും കാസിയുടെയും ജുഡീഷ്യൽ കസ്റ്റഡി മെയ് 5 വരെ നീട്ടിയിരുന്നു.
കൂടുതൽ വായനക്ക്: സച്ചിൻ വാസെയുടെ സഹായി റിയാസ് ഖാസി ഏപ്രിൽ 16 വരെ എൻഐഎ കസ്റ്റഡിയിൽ