ETV Bharat / bharat

പോക്‌സോ കേസ് ചുമത്തിയ ദലിത് യുവാവിനെ കോടതി വെറുതെ വിട്ടു - man falsely framed delhi court news

ജാതി വിദ്വേഷം മൂലം പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ യുവാവിനെ കേസില്‍ കുടുക്കിയതിന് ധാരാളം തെളിവുകളുണ്ടെന്ന് കോടതി പറഞ്ഞു.

പോക്‌സോ കേസ് ദളിത് യുവാവ് ഡല്‍ഹി കോടതി വാര്‍ത്ത  ഡല്‍ഹി കോടതി യുവാവ് വെറുതെ വിട്ടു വാര്‍ത്ത  ഡല്‍ഹി കോടതി യുവാവ് പോക്‌സോ കേസ് വാര്‍ത്ത  ദളിത് യുവാവ് വെറുതെ വിട്ടു വാര്‍ത്ത  court acquits man in child rape case  Court acquits man rape case news  man falsely framed delhi court news  delhi court dalit man falsely framed news
ജാതി വിദ്വേഷം: പോക്‌സോ കേസ് ചുമത്തിയ ദളിത് യുവാവിനെ കോടതി വെറുതെ വിട്ടു
author img

By

Published : Aug 13, 2021, 3:10 PM IST

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ യുവാവിനെ വെറുതെ വിട്ട് ഡല്‍ഹി കോടതി. ജാതി വിദ്വേഷം മൂലം അയല്‍വാസി യുവാവിനെ കേസില്‍ കുടുക്കിയതിന് ധാരാളം തെളിവുകളുണ്ടെന്ന് കോടതി പറഞ്ഞു. കുട്ടികളെ മാതാപിതാക്കള്‍ പഠിപ്പിച്ച് വച്ചിരിക്കുകയാണെന്ന് ചൂണ്ടികാട്ടിയ കോടതി നീചമായ പ്രവൃത്തിയാണ് നടന്നതെന്ന് വിമര്‍ശിച്ചു.

2015 ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെതിരെ പോക്‌സോ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് അറസ്റ്റിലായ യുവാവ് അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. യുവാവ് പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് സ്വന്തം വീട്ടില്‍ കൊണ്ടു പോകാറുണ്ടെന്നായിരുന്നു മാതാപിതാക്കളുടെ ആരോപണം.

യുവാവിന് രണ്ട് മാസത്തിനുള്ളില്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാനത്തിനോട് കോടതി നിര്‍ദേശിച്ചു. നിരുത്തവാദിത്തപരമായാണ് പൊലീസ് കേസ് അന്വേഷിച്ചതെന്നും കോടതി വിമര്‍ശിച്ചു. പെണ്‍കുട്ടികളുടെ മൊഴി എടുക്കാന്‍ വനിത പൊലീസ് ഉദ്യോഗസ്ഥയെ എന്തു കൊണ്ട് നിയോഗിച്ചില്ലെന്ന് ചോദിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥന് വീഴ്‌ച പറ്റിയെന്നും വ്യക്തമാക്കി.

Also read: മതപരിവര്‍ത്തനം ആരോപിച്ച് മകന്‍റെ മുന്നിലിട്ട് യുവാവിനെ ജനകൂട്ടം ക്രൂരമായി മര്‍ദിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.