കാണ്‍പൂർ: ഉത്തർപ്രദേശിലെ ബാര ഏരിയയിൽ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിങ്കളാഴ്‌ച രാത്രിയോടെയാണ് സംഭവം. ബാര സ്വദേശി മുന്നലാൽ, ഭാര്യ രാജ്‌ദേവി എന്നിവരാണ് കൊല്ലപ്പെട്ടത്.
മാതാപിതാക്കളോടൊപ്പം എത്തിയ അജ്ഞാതരായ രണ്ട് പേരാണ് കൊലപാതകം നടത്തിയതെന്ന് മുന്നലാലിന്‍റെ മകൻ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. ഫോറൻസിക് തെളിവുകളുടെയും, സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
അജ്ഞാതരായ ചിലർ മുന്നലാലിന്‍റെ വീട്ടില്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.