ന്യൂഡൽഹി : കൊവിഡ് പിടിയിലായ രാജ്യത്തിന് ഇപ്പോൾ പ്രാണവായുവാണ് ആവശ്യമെന്നും പ്രധാനമന്ത്രിയുടെ വസതിയല്ലെന്നും രാഹുൽ ഗാന്ധി. ഡൽഹി സെൻട്രൽ വിസ്ത പദ്ധതിക്കെതിരെയാണ് രാഹുലിന്‍റെ രൂക്ഷവിമര്‍ശനം. രാജ്യത്ത് കൊവിഡ് പ്രതിസന്ധി തുടരുമ്പോഴും ഡൽഹിയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിലും സെൻട്രൽ വിസ്തയുടെ നിർമാണം അവശ്യ സേവനങ്ങളുടെ പട്ടികയിൽപ്പെടുത്തിയതിനെതിരെയും രാഹുല്‍ നിലപാട് കടുപ്പിച്ചു.
Also read: ഡല്‍ഹിയില്‍ മെയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടി: മെട്രോ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു
പുതിയ ത്രികോണ പാർലമെന്റ് കെട്ടിടം, പൊതു കേന്ദ്ര സെക്രട്ടറിയേറ്റ്, രാഷ്ട്രപതി ഭവനിൽ നിന്ന് ഇന്ത്യ ഗേറ്റിലേക്ക് നീളുന്ന മൂന്ന് കിലോമീറ്റർ നീളമുള്ള രാജ്പഥിന്‍റെ നവീകരണം, പ്രധാനമന്ത്രിക്കും വൈസ് പ്രസിഡന്റിനുമായുള്ള വസതികൾ എന്നിവയുടെ നിർമാണമാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ നടക്കുന്നത്.
ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി സെൻട്രൽ വിസ്ത പദ്ധതി ഉപേക്ഷിച്ച് രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് മുൻഗണന നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.