ETV Bharat / bharat

'അഗ്‌നിപഥില്‍ പ്രതിഷേധത്തീ'... ഒരു മരണം, ട്രെയിനുകൾ കത്തിച്ചും സ്റ്റേഷനുകൾ ആക്രമിച്ചും ബിജെപി ഓഫീസുകൾ തകർത്തും പ്രതിഷേധം

തെലങ്കാനയിലെ സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തിലും സംഘർഷത്തിലും പൊലീസ് വെടിവെയ്‌പ്പില്‍ ഒരാൾ കൊല്ലപ്പെട്ടു. ബിഹാറില്‍ നാളെ (18.06.22) വിദ്യാർഥി സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.

Train stations  highways turn into battleground as youth fury over 'Agnipath' singes nation  അഗ്‌നിപഥ് പദ്ധതി  അഗ്‌നിപഥില്‍ യുദ്ധക്കളമാകുമോ രാജ്യം  രാജ്യമാകെ പ്രതിഷേധങ്ങള്‍ കനക്കുന്നു  അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം  Will the country become a battleground in the fire  Protests are raging across the country  Nationwide protest against the Agneepath project
അഗ്‌നിപഥില്‍ യുദ്ധക്കളമാകുമോ രാജ്യം
author img

By

Published : Jun 17, 2022, 10:48 PM IST

ഹൈദരാബാദ്: കേന്ദ്ര സർക്കാരിന്‍റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് അലയടിക്കുന്നത്. ഉത്തരേന്ത്യയില്‍ ആരംഭിച്ച പ്രക്ഷോഭം രാജ്യമൊട്ടാകെ വ്യാപിക്കുകയാണ്. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഹിമാചല്‍പ്രദേശ്, ജാർഖണ്ഡ്, പശ്‌ചിമബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലാണ് പ്രതിഷേധം അതിരൂക്ഷമായത്.

അഗ്‌നിപഥ് പദ്ധതിയില്‍ കത്തിയമര്‍ന്ന് രാജ്യം

തെലങ്കാനയിലെ സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തിലും സംഘർഷത്തിലും പൊലീസ് വെടിവെയ്‌പ്പില്‍ ഒരാൾ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഹൈദരാബാദ് മെട്രോ സർവീസുകൾ അനിശ്‌ചിതകാലത്തേക്ക് നിർത്തിവെച്ചു.

അതോടൊപ്പം രാജ്യത്തെ നിരവധി റെയില്‍വെ സ്റ്റേഷനുകൾ പ്രതിഷേധക്കാർ കത്തിച്ചു. നിരവധി ട്രെയിനുകളും അഗ്‌നിക്കിരയാക്കി. 200ലധികം ട്രെയിൻ സർവീസുകൾ റെയില്‍വേ നിർത്തിവെച്ചു. ഈസ്റ്റ് കോസ്‌റ്റ്, സതേൺ റെയില്‍വേ സോണുകളില്‍ നിന്നുള്ള ഭൂരിപക്ഷം റെയില്‍ സർവീസുകളും ഇതോടെ നിശ്‌ചലമായി. 100 ലധികം ട്രെയിനുകൾ വഴിതിരിച്ചുവിടുകയോ ഭാഗികമായി റദ്ദാക്കുകയോ ചെയ്‌തിട്ടുണ്ട്.

ബിഹാറില്‍ ഉപമുഖ്യമന്ത്രിമാരുടെ വീടുകൾക്ക് നേരെ ആക്രമണമുണ്ടായി. ബിജെപി എംഎല്‍എമാരുടെ ഓഫീസുകളും വീടുകളും വാഹനങ്ങളും കത്തിച്ചു. ബിഹാറില്‍ നാളെ (18.06.22) വിദ്യാർഥി സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഒഡിഷ, പശ്‌ചിമബംഗാൾ എന്നി സംസ്ഥാനങ്ങളില്‍ രാത്രി വൈകിയും പ്രതിഷേധം തുടരുകയാണ്. അക്രമകാരികളെ കണ്ടെത്താൻ വീഡിയോ ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. ഹരിയാനയിലും ബിഹാറിലും ഇന്‍റർനെറ്റ് അടക്കമുള്ള സാങ്കേതിക സേവന സംവിധാനങ്ങൾക്കും സാമൂഹിക മാധ്യമങ്ങൾക്കും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി.

also read: പ്രതിഷേധാഗ്നിയില്‍ ആളിക്കത്തി ഉത്തരേന്ത്യ: മൂന്ന് ട്രെയിനുകള്‍ക്ക് തീയിട്ടു, പരക്കെ അക്രമം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.