ഡെഹറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇരുപാര്‍ട്ടികളും തമ്മിലെ ലീഡ് വ്യത്യാസം മൂന്നോ നാലോ സീറ്റുകളില്‍ മാത്രമാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി നിലവില്‍ മുന്നിലാണ്.
എഴുപത് അംസബ്ലി മണ്ഡലങ്ങളാണ് ഉത്തരാഖണ്ഡില്‍ ഉള്ളത്. കഴിഞ്ഞ ഫെബ്രവരി 14 നാണ് വോട്ടെടുപ്പ് നടന്നത്. 65 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തില്‍ വരാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ കഴിഞ്ഞ 21 വര്‍ഷത്തനിടെ ഒരു പാര്‍ട്ടിയും തുടര്‍ച്ചയായി ഉത്തരാഖണ്ഡില്‍ അധികാരത്തില്‍ വന്നിട്ടില്ല.
2017ലെ അംസബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 57 സീറ്റും കോണ്‍ഗ്രസിന് 11 സീറ്റുമാണ് ലഭിച്ചത്.
മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി, മന്ത്രിമാരായ സത്‌പാല്‍ മഹാരാജ്, ബന്‍സീധര്‍ ഭഗത് തുടങ്ങിയവരും. കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ഹരീഷ് റാവത്ത്, മുന്‍മന്ത്രി യശ്‌പാല്‍ ആര്യ, ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗണേഷ് ഗോധ്യാല്‍ എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍.