മധുര: കൊവിഡും വകഭേദ വൈറസുകളുടെ വ്യാപനവും കാരണം രണ്ടുവര്‍ഷമായി ലോകജനത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ശുഭാപ്‌തി വിശ്വാസത്തോടെ ഈ പ്രതികൂല സാഹചര്യം നേരിടുകയാണ് തമിഴ്‌നാട്ടിലെ സോളമൻ രാജ്. 'സായ കരുപ്പട്ടി കാപ്പി' എന്ന പേരില്‍ ഈ യുവാവ് നടത്തുന്ന കട മധുരയില്‍ ഹിറ്റാണ്.
'കൊറോണ മിൽക്കാണ്' അച്ചമ്പത്തു റോഡിലെ ഈ കടയില്‍ സൂപ്പര്‍ ഹിറ്റ്. മഞ്ഞൾപ്പൊടി, ഉണങ്ങിയ ഇഞ്ചി, ശർക്കര എന്നിവ ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. പഞ്ചസാരയ്ക്ക് പകരം ശർക്കര ചേർത്താണ് കാപ്പിയും ചായയും പാലും നൽകുന്നത്. ''പാനിയങ്ങളില്‍ പഞ്ചസാര കലർത്തുന്ന ശീലം ആരംഭിക്കുന്നതിന് മുന്‍പ് ശര്‍ക്കരയായിരുന്നു ഉപയോഗിച്ചിരുന്നത്. ശര്‍ക്കര ഉപയോഗം ശരീരത്തിന് കാത്സ്യം നല്‍കുന്നു. ആരോഗ്യത്തിന് നല്ലതാണ്. ഞങ്ങള്‍ അതിന് പ്രാധാന്യം നല്‍കുന്നു.'' സോളമൻ പറയുന്നു.
ALSO READ: Omicron in Gujarat: ഒമിക്രോണ്‍ ഗുജറാത്തിലും, രാജ്യത്തെ മൂന്നാമത്തെ കേസ്
കടല എണ്ണയിൽ വറുത്തെടുത്ത ഉറുദ് ദാൽ വട കഴിക്കാന്‍ മാത്രം 'സായ കരുപ്പട്ടി കാപ്പി' കടയിലേക്ക് വരുന്നവരും ധാരാളമുണ്ട്. ഉപഭോക്താക്കൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകുന്നതിന്‍റെ സംതൃപ്‌തിയോടെ ദുരിതകാലവും അതിജീവിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.