ഭുവനേശ്വര്‍: ഒഡിഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിച്ച് 50 മരണം. കോറോമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് ദുരന്തം. സംഭവത്തില്‍ 179 പേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ കോറോമണ്ഡല്‍ എക്‌സ്‌പ്രസിന്‍റെ നിരവധി ബോഗികള്‍ പാളം തെറ്റി.
ബാലസോറിലെ ബഹാനാഗ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ ലോക്കല്‍ പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും ജില്ല കലക്‌ടര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
-
Distressed by the train accident in Odisha. In this hour of grief, my thoughts are with the bereaved families. May the injured recover soon. Spoke to Railway Minister @AshwiniVaishnaw and took stock of the situation. Rescue ops are underway at the site of the mishap and all…
— Narendra Modi (@narendramodi) June 2, 2023 " class="align-text-top noRightClick twitterSection" data="
">Distressed by the train accident in Odisha. In this hour of grief, my thoughts are with the bereaved families. May the injured recover soon. Spoke to Railway Minister @AshwiniVaishnaw and took stock of the situation. Rescue ops are underway at the site of the mishap and all…
— Narendra Modi (@narendramodi) June 2, 2023Distressed by the train accident in Odisha. In this hour of grief, my thoughts are with the bereaved families. May the injured recover soon. Spoke to Railway Minister @AshwiniVaishnaw and took stock of the situation. Rescue ops are underway at the site of the mishap and all…
— Narendra Modi (@narendramodi) June 2, 2023
ഇടിയുടെ ആഘാതത്തില്‍ പാളം തെറ്റി ബോഗികള്‍: ഒഡിഷയിലെ ബാലസോറില്‍ കോറോമണ്ഡല്‍ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ചതോടെ കോറോമണ്ടല്‍ എക്‌സ്‌പ്രസിന്‍റെ നാല് ബോഗികളാണ് പാളം തെറ്റിയത്. പാളം തെറ്റിയ ബോഗികള്‍ക്കിടയില്‍പ്പെട്ട യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍പ്പെട്ട 300 യാത്രക്കാരെ രക്ഷപ്പെടുത്തി. 500 ഓളം പേര്‍ ഇനിയും ട്രെയിനില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.
-
#CoromandelExpress derailment: President Droupadi Murmu says 'deeply anguished' at the incident. @rashtrapatibhvn
— BQ Prime (@bqprime) June 2, 2023 " class="align-text-top noRightClick twitterSection" data="
Read live updates here: https://t.co/Ii8xPou0Kk pic.twitter.com/spffoYlT8a
">#CoromandelExpress derailment: President Droupadi Murmu says 'deeply anguished' at the incident. @rashtrapatibhvn
— BQ Prime (@bqprime) June 2, 2023
Read live updates here: https://t.co/Ii8xPou0Kk pic.twitter.com/spffoYlT8a#CoromandelExpress derailment: President Droupadi Murmu says 'deeply anguished' at the incident. @rashtrapatibhvn
— BQ Prime (@bqprime) June 2, 2023
Read live updates here: https://t.co/Ii8xPou0Kk pic.twitter.com/spffoYlT8a
അപകടത്തില്‍ പരിക്കേറ്റവരെ സോറോ സിഎച്ച്‌സി, ഗോപാൽപൂർ സിഎച്ച്‌സി, ഖന്തപദ പിഎച്ച്‌സി എന്നിവിടങ്ങളിലേക്ക് മാറ്റി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ 20 ആംബുലന്‍സുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം സജീവം: ഭദ്രകില്‍ നിന്നുള്ള അഗ്നിശമന സേന യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നിരീക്ഷിക്കാൻ അഗ്നിശമന സേന മേധാവിയോട് ഒഡിഷ സർക്കാർ നിർദേശം നൽകി. ബാലസോർ മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്‌ധ ഡോക്‌ടര്‍മാരെയും സംഭവ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നവീൻ പട്‌നായിക് നാളെ സ്ഥലം സന്ദര്‍ശിക്കും. സംഭവവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനായി ഹെല്‍പ്പ് ലൈന്‍ ഡെസ്‌ക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
ഹെൽപ് ലൈൻ നമ്പറുകൾ:
ഹൗറ ഹെൽപ് ലൈൻ നമ്പർ-033-26382217
കെജിപി ഹെൽപ് ലൈൻ-8972073925, 9332392339
ബിഎല്‍എസ് ഹെൽപ് ലൈൻ-8249591559, 79784218322
എസ്എച്ച്എം ഹെൽപ് ലൈൻ-9903370746
ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രമുഖര്‍: ഒഡിഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ ദുഃഖവും നടുക്കവും രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഒഡിഷയിലെ ട്രെയിന്‍ അപകടം അങ്ങേയറ്റം ദുഃഖകരം. സംഭവസ്ഥലത്തെ സ്ഥിതിഗതികളെ കുറിച്ച് അന്വേഷിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും' പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് എന്നിവരും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.
അപകട സ്ഥലത്ത് ഉടനെത്തും മന്ത്രി അശ്വിനി വൈഷ്‌ണവ്: ഒഡിഷയിലെ ദുരന്ത സ്ഥലത്തേക്ക് ഉടന്‍ എത്തുമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. കൊല്‍ക്കത്തയില്‍ നിന്നും ഭുവനേശ്വറില്‍ നിന്നുമുള്ള രക്ഷാപ്രവര്‍ത്തന സംഘങ്ങളും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ മുഴുവന്‍ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അപകടത്തിലെ ഇരകള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം: ട്രെയിന്‍ ദുരന്തത്തിലെ ഇരകള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്.
ട്രെയിനുകള്‍ റദ്ദാക്കി: ബാലസോര്‍ ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ഏതാനും ട്രെയിനുകള്‍ വഴിതിരിച്ച് വിടുകയും ചെയ്‌തു.