ന്യൂഡല്‍ഹി : സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം 14 പേര്‍ കൊല്ലപ്പെട്ട കുനൂര്‍ ഹെലികോപ്‌റ്റര്‍ അപകടത്തില്‍ അന്വേഷണം പൂര്‍ത്തിയായി. എയർ മാർഷൽ മാനവേന്ദ്ര സിങ്ങിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് സമര്‍പ്പിക്കും.
ഇന്ത്യൻ എയർഫോഴ്‌സ് എം.ഐ 17 വി-5 ഹെലികോപ്റ്ററിന്‍റെ സാങ്കേതിക തകരാർ മൂലമല്ല അപകടമുണ്ടായതെന്ന് അന്വേഷണ സംഘവുമായി അടുപ്പമുള്ളവര്‍ പറയുന്നു. ഹെലികോപ്റ്റർ താഴെയിറങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ പൈലറ്റിന് വഴിതെറ്റിയതാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മാത്രമേ പുറത്തുവരികയുള്ളൂ.
ALSO READ: ഐഎസ് ബന്ധം: രാജ്യത്ത് മൂന്നിടങ്ങളിലായി 12 പേര്‍ എന്‍ഐഎയുടെ നിരീക്ഷണത്തില്‍
അപകട സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചതായാണ് വിവരം. 2021 ഡിസംബര്‍ എട്ടിനായിരുന്നു സംഭവം. ഊട്ടിക്ക് സമീപം കൂനൂരിലാണ് അപകടമുണ്ടായത്. കനത്ത മഞ്ഞുവീഴ്‌ചയാണ് സംഭവത്തിന് കാരണമെന്നായിരുന്നു വ്യോമ സേനയുടെ ആദ്യ സ്ഥിരീകരണം.