ETV Bharat / bharat

Coonoor Chopper Crash : വരുൺ സിങ്ങിന്‍റെ നില അതീവ ഗുരുതരം ; വിദഗ്‌ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റി

വിദഗ്‌ധ ചികിത്സയ്ക്കായി വരുണ്‍ സിങ്ങിനെ ബെംഗളൂരുവിലെ എയർഫോഴ്‌സ് കമാൻഡ് ആശുപത്രിയിലേക്ക് മാറ്റി

author img

By

Published : Dec 9, 2021, 7:52 PM IST

Coonoor Chopper Crash Survivor Varun Singh's condition is critical  Group Captain Shifted to Bengaluru Airforce command hospital  കൂനൂർ ഹെലികോപ്റ്റർ അപകടം  ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങ് നില അതീവ ഗുരുതരം
വരുൺ സിങ്ങിന്‍റെ നില അതീവ ഗുരുതരം; വിദഗ്‌ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റി

ന്യൂഡൽഹി : തമിഴ്‌നാട്ടിലെ കൂനൂരില്‍ ഹെലികോപ്റ്റർ അപകടത്തിൽ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്‍റെ നില ഗുരുതരമായി തുടരുന്നു. വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയില്‍നിന്ന് വിദഗ്‌ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ബെംഗളൂരുവിലെ എയർഫോഴ്‌സ് കമാൻഡ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ വരുണിന് 45 ശതമാനം പൊള്ളലേറ്റിരുന്നു.

READ MORE:ഹെലികോപ്‌റ്റർ അപകടം: ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെന്ന് രാജ്‌നാഥ് സിങ് പാർലമെന്‍റില്‍

വെല്ലിങ്ടണ്ണിലെ ആശുപത്രിയില്‍നിന്ന് സുലൂരിലെ വ്യോമതാവളത്തിലെത്തിച്ചശേഷം അവിടെ നിന്നും ബെംഗളൂരുവിലേക്ക് വിമാനമാര്‍ഗം എത്തിക്കുകയായിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് ചികിത്സയെന്നും അദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വ്യാഴാഴ്ച പാര്‍ലമെന്‍റിനെ അറിയിച്ചിരുന്നു.

ഊട്ടിക്ക് സമീപപ്രദേശമായ കുനൂരില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉള്‍പ്പടെയുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് തകർന്നുവീണത്. റാവത്തുൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരില്‍ 13 പേരും ഇന്നലെ മരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.