ജലവാർ: രാജസ്ഥാനിലെ ജലവാർ ജില്ലയിൽ കണ്ടെയ്‌നർ ട്രക്ക് നിയന്ത്രണം വിട്ട് ജനങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറി അഞ്ച് മരണം. അസ്‌നാവർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ അകോഡിയ ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിലുള്ള ട്രക്ക് ഡ്രൈവറെ പിടികൂടാൻ തെരച്ചിൽ തുടരുകയാണ്.
ദൃക്‌സാക്ഷികളുടെ മൊഴി അനുസരിച്ച് നിയന്ത്രണം വിട്ട ട്രക്ക് മൂന്ന് ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിച്ച ശേഷം ഒരു കാറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ രണ്ട് പേർ സംഭവസ്ഥലത്ത് വച്ചും മൂന്ന് പേർ ജലവാറിൽ എസ്ആർജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
-
झालावाड़ में असनावर क्षेत्र में एनएच 52 पर हुए सड़क हादसे में 5 लोगों की मृत्यु अत्यंत दुखद है। शोकाकुल परिजनों के प्रति मेरी गहरी संवेदनाएं, ईश्वर उन्हें यह आघात सहने की शक्ति प्रदान करें एवं दिवंगतों की आत्मा को शांति प्रदान करें। घायलों के शीघ्र स्वास्थ्य लाभ की कामना है।
— Ashok Gehlot (@ashokgehlot51) June 11, 2022 " class="align-text-top noRightClick twitterSection" data="
">झालावाड़ में असनावर क्षेत्र में एनएच 52 पर हुए सड़क हादसे में 5 लोगों की मृत्यु अत्यंत दुखद है। शोकाकुल परिजनों के प्रति मेरी गहरी संवेदनाएं, ईश्वर उन्हें यह आघात सहने की शक्ति प्रदान करें एवं दिवंगतों की आत्मा को शांति प्रदान करें। घायलों के शीघ्र स्वास्थ्य लाभ की कामना है।
— Ashok Gehlot (@ashokgehlot51) June 11, 2022झालावाड़ में असनावर क्षेत्र में एनएच 52 पर हुए सड़क हादसे में 5 लोगों की मृत्यु अत्यंत दुखद है। शोकाकुल परिजनों के प्रति मेरी गहरी संवेदनाएं, ईश्वर उन्हें यह आघात सहने की शक्ति प्रदान करें एवं दिवंगतों की आत्मा को शांति प्रदान करें। घायलों के शीघ्र स्वास्थ्य लाभ की कामना है।
— Ashok Gehlot (@ashokgehlot51) June 11, 2022
അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം രേഖപ്പെടുത്തി. 'ജലാവാറിലെ അസ്‌നാവർ ഏരിയയിൽ എൻഎച്ച് 52ൽ നടന്ന വാഹനാപകടത്തിൽ 5 പേരുടെ മരണം അങ്ങേയറ്റം ദുഃഖകരമാണ്.
ദുഃഖിതരായ കുടുംബങ്ങൾക്ക് എന്‍റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഈ നഷ്‌ടം താങ്ങാൻ ദൈവം അവർക്ക് ശക്തി നൽകട്ടെ. മരിച്ചവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്നു', ഗെലോട്ട് ട്വീറ്റ് ചെയ്‌തു.