ETV Bharat / bharat

Constitution Bench On Jammu And Kashmir കശ്‌മീരിന്‍റെ സംസ്ഥാന പദവി പുന:സ്ഥാപിക്കല്‍; സമയക്രമവും പുരോഗതിയും അറിയിക്കണമെന്ന് സുപ്രീംകോടതി

Supreme court Constitution Bench on statehood for jammu and Kashmir: സമയക്രമവും പുരോഗതിയും അറിയിക്കണമെന്ന് അറ്റോർണി ജനറലിനോടും സോളിസിറ്റർ ജനറലിനോടുമാണ് ഭരണഘടന ബെഞ്ച് നിര്‍ദേശിച്ചത്

Constitution Bench  Jammu and Kashmir  Constitution Bench on Jammu and Kashmir  Supreme court  Attorney General  Solicitor General  statehood for jammu and Kashmir  statehood  സമയക്രമവും പുരോഗതിയും  ഭരണഘടന ബെഞ്ച്  സുപ്രീംകോടതി  സോളിസിറ്റർ ജനറൽ  അറ്റോർണി ജനറൽ  തുഷാർ മേത്ത  വെങ്കിട്ടരമണി  ആർട്ടിക്കിൾ 370  ചന്ദ്രചൂഡ്  Abrogation of Article 370
Constitution Bench on Jammu and Kashmir
author img

By ETV Bharat Kerala Team

Published : Aug 29, 2023, 7:09 PM IST

ന്യൂഡല്‍ഹി: ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി (Statehood for Jammu and Kashmir) പുന:സ്ഥാപിക്കുന്നത് സംബന്ധിച്ച് സമയക്രമവും പുരോഗതിയും അറിയിക്കണമെന്ന് നിര്‍ദേശിച്ച് സുപ്രീംകോടതി (Supreme Court) ഭരണഘടന ബെഞ്ച് (Constitution Bench). സമയക്രമവും പുരോഗതിയും സംബന്ധിച്ച് ഉന്നത തലത്തിൽ നിന്ന് നിർദേശം തേടാൻ അറ്റോർണി ജനറൽ (Attorney General) ആർ.വെങ്കിട്ടരമണിയോടും (R Venkataramani) സോളിസിറ്റർ ജനറൽ (Solicitor General) തുഷാർ മേത്തയോടും (Tushar Mehta) ചൊവ്വാഴ്‌ചയാണ് ബെഞ്ച് ആവശ്യപ്പെട്ടത്.

കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ (Abrogation of Article 370) ചോദ്യം ചെയ്‌തുകൊണ്ട് ഒരു കൂട്ടം ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്‌റ്റിസ് (Chief Justice) ഡി.വൈ ചന്ദ്രചൂഡ് (DY Chandrachud) അധ്യക്ഷനായി ജസ്‌റ്റിസുമാരായ എസ്‌.കെ കൗൾ (S K Kaul), സഞ്ജീവ് ഖന്ന (Sanjiv Khanna), ബി.ആർ ഗവായ് (B R Gavai), സൂര്യകാന്ത് (Surya Kant) എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടന ബെഞ്ചിന്‍റെ നിര്‍ദേശം.

കോടതിയില്‍ കണ്ടത്: ജമ്മു കശ്‌മീരിനെ സംസ്ഥാനമായി പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും അതിനെ സ്ഥിരമായി കേന്ദ്രഭരണ പ്രദേശമായി (Union Territory) നിലനിര്‍ത്താനാവില്ലെന്നും സര്‍ക്കാര്‍ കോടതിയ്‌ക്ക് മുമ്പാകെ പ്രസ്‌താവന നടത്തേണ്ടതുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചീഫ് ജസ്‌റ്റിസ് അറിയിച്ചു. ഇത് കൃത്യമായി സഭകളില്‍ അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ തുഷാര്‍ മേത്ത, ആ പ്രസ്‌താവന വായിക്കാമെന്നും വ്യക്തമാക്കി. ജമ്മു കശ്മീർ കേന്ദ്ര ഭരണപ്രദേശമായി മാറിയത് ശാശ്വതമായ ഒരു സവിശേഷതയല്ലെന്നും സ്ഥിതിഗതികൾ സാധാരണ നിലയിലായതിന് ശേഷം, വീണ്ടുമൊരു സംസ്ഥാനമായി മാറണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.

ഇതെല്ലാം രാജ്യസുരക്ഷയുടെ കാര്യമാണെന്ന് ബോധ്യമുള്ളതിനാൽ തന്നെ നിങ്ങളെ ഇതിലേക്ക് വലിച്ചിഴയ്‌ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. രാജ്യത്തിന്‍റെ സംരക്ഷണമാണ് പ്രധാനമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. പക്ഷെ നിങ്ങള്‍ക്കും അറ്റോര്‍ണി ജനറലിനും ഉന്നത തലങ്ങളില്‍ നിര്‍ദേശം തേടാം, അതിന് കഴിയില്ലേയെന്ന് ചീഫ് ജസ്‌റ്റിസ് ചോദിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഒരിക്കല്‍ ശ്രമങ്ങളെല്ലാം ഫലം കാണുന്നതായും എല്ലാം സാധാരണനിലയിലാണെന്നും അറിയിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കി. ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നത് നമ്മുടെ രാഷ്ട്രത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതും സുപ്രധാന ഘടകവുമാണെന്നും, അതിനാല്‍ ഞങ്ങള്‍ക്ക് അതില്‍ ചുറ്റുപാടും നോക്കാനാവില്ലെന്നും കോടതിയും അറിയിച്ചു.

എല്ലാം ശാന്തമെന്ന് സര്‍ക്കാര്‍: എന്നാല്‍ 2020ൽ അവിടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നുവെന്നും ആയിരക്കണക്കിന് ആളുകൾ തെരഞ്ഞെടുക്കപ്പെട്ടുവെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. നിലവില്‍ ജമ്മു കശ്‌മീരില്‍ സമരങ്ങളൊന്നുമില്ല. കല്ലേറും കർഫ്യൂവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവിടെ ഇതിനോടകം പുരോഗതിയുണ്ടെന്ന നിങ്ങളുടെ അഭിപ്രായം ഞങ്ങള്‍ സ്വീകരിക്കുന്നുവെന്നും, എന്നാല്‍ ഇതിനാരു സമയക്രമമുണ്ടോയെന്ന് ഞങ്ങളോട് പറയണമെന്നും ഭരണഘടന ബെഞ്ച് ചോദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.