ചണ്ഡീഗഢ്: പഞ്ചാബ് സ്റ്റേറ്റ് പവർ കോർപറേഷൻ ലിമിറ്റഡിൽ സർക്കാർ ജോലി സ്വന്തമാക്കി അമൃത്‌സറിൽ നിന്നുള്ള സയാമീസ് ഇരട്ടകൾ. പിംഗൽവാഡ സൊസൈറ്റി ഓഫ് അമൃത്‌സർ എന്ന ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നുള്ള സയാമീസ് ഇരട്ടകളായ സോഹ്‌നയും മോഹ്‌നയുമാണ് സർക്കാർ ജോലി സ്വന്തമാക്കിയത്.
പിംഗൽവാഡ സ്‌കൂളിൽ നിന്ന് പത്താം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ സോഹ്‌നയും മോഹ്‌നയും തുടർന്ന് ഐ.ടി.ഐയിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്നാണ് പഞ്ചാബ് സ്റ്റേറ്റ് പവർ കോർപറേഷൻ ലിമിറ്റഡിൽ സൂപ്പർവൈസർ ജോലി നേടുന്നത്.
സോഹ്‌നയ്ക്കാണ് ജോലി ലഭിച്ചത്. മോഹ്‌ന സോഹ്‌നയ്ക്കൊപ്പം നിൽക്കും.