ന്യൂഡൽഹി: തെലങ്കാന വിജയം കോൺഗ്രസിന് ആശ്വാസമേകി(Congress win in Telangana). ലോക്‌സഭാ തെരഞ്ഞെടുപ്പിന് വെല്ലുവിളിയായി മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് ഫലങ്ങൾ. കർണാടകയിൽ ബിജെപിയിൽ നിന്ന് കോൺഗ്രസ് അധികാരം പിടിച്ചെടുത്ത് മാസങ്ങൾക്ക് ശേഷമാണ് ചരിത്രപരമായ തെലങ്കാന വിജയം (Telangana assembly polls).
'തീർച്ചയായും ഇത് കോൺഗ്രസിന് വലിയ ആശ്വാസമാണ്. സമീപകാല കർണാടക വിജയത്തോടെ ബിജെപിയുടെ ദക്ഷിണേന്ത്യയുടെ കവാടം ഞങ്ങൾ അടച്ചു. തെലങ്കാന വിജയം ആ ഘടകം ഉറപ്പിക്കുക മാത്രമാണ് ചെയ്‌തത് (Assembly election 2023). 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഉത്തരേന്ത്യ ഞങ്ങൾക്ക് ഒരു വെല്ലുവിളിയായി തുടരുന്നു, എന്നാൽ ബിജെപിയെന്ന തടസ്സം ഞങ്ങൾ മറികടക്കും. ശക്തരായ ഇന്ത്യൻ സഖ്യകക്ഷികളുമായി ചേർന്ന് പ്രവർത്തിക്കുകയും ഉത്തരേന്ത്യൻ വെല്ലുവിളിക്ക് പരിഹാരം കാണുകയും ചെയ്യും,” എഐസിസി (All India Congress Committee) ചുമതലയുള്ള സി ഡി മെയ്യപ്പൻ (CD Meyyappan) പറഞ്ഞു.
എഐസിസി ലോക്‌സഭാ നിരീക്ഷകനായി തെലങ്കാനയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചപ്പോൾ കർണാടകയിൽ കണ്ടത് പോലെ കോൺഗ്രസിന് അനുകൂലമായ തരംഗമാണ് അനുഭവപ്പെട്ടത് എഐസിസി ഭാരവാഹി പറഞ്ഞു. കർണാടക, തെലങ്കാന വിജയങ്ങളിൽ പാർട്ടി തീർച്ചയായും നേട്ടമുണ്ടാക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
തമിഴ്‌നാട്ടിൽ ഡിഎംകെ - കോൺഗ്രസ് സഖ്യം അധികാരത്തിൽ ശക്തമായി മുന്നേറുകയാണ്. കേരളത്തിൽ ഭരിക്കുന്ന എൽഡിഎഫിനെ നയിക്കുന്നത് ഇന്ത്യൻ സഖ്യത്തിലെ സഖ്യകക്ഷിയായ സിപിഐ എം ആണ്. അഞ്ച് സംസ്ഥാനങ്ങൾ ചേർന്ന് 129 അംഗങ്ങളെ ലോക്‌സഭയിലേക്ക് അയക്കുന്ന ദക്ഷിണേന്ത്യയിൽ ബിജെപിക്ക് സാധ്യത കുറവാണെന്നും മെയ്യപ്പൻ പറഞ്ഞു. ലോക്‌സഭാ സീറ്റുകളിൽ ഭൂരിഭാഗവും വരുന്ന ഉത്തരേന്ത്യയിൽ കോൺഗ്രസിന് കൂടുതൽ ശക്തമാകാൻ രാഷ്‌ട്രീയ സന്ദേശങ്ങളും ഉപകരണങ്ങളും പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിജെപിയുടെ കുപ്രചരണങ്ങളെ ചെറുക്കാൻ കോൺഗ്രസിന് ഉത്തരേന്ത്യയിലെ രാഷ്‌ട്രീയ ആശയവിനിമയം പരിഷ്‌കരിക്കേണ്ടതുണ്ട്. രാജസ്ഥാനിലെയും ഛത്തീസ്‌ഗഡിലെയും സംസ്ഥാന സർക്കാരുകൾ സാമൂഹ്യക്ഷേമ അജണ്ടകള്‍ അവതരിപ്പിക്കുകയും പ്രകടനപത്രികകളിൽ കൂടുതൽ വാഗ്‌ദാനം നല്‍കുകയും ചെയ്‌തു. പക്ഷേ, വോട്ടർമാർ ഞങ്ങളിൽ നിന്ന് കൂടുതൽ പ്രതീക്ഷിച്ചിരുന്നതായി തോന്നുന്നു, അല്ലെങ്കിൽ പാർട്ടിയും ജനങ്ങളും തമ്മിൽ ആശയവിനിമയത്തിൽ ചില വിടവുകൾ ഉണ്ടായിരുന്നു, പകരം ബിജെപിയുടെ വാഗ്‌ദാനങ്ങളെ അവര്‍ വിശ്വസിച്ചു,” മെയ്യപ്പൻ പറഞ്ഞു.
പാർട്ടി ഘടനകൾ കൂടുതൽ ശക്തമാവുകയും സോഷ്യൽ മീഡിയ തന്ത്രങ്ങൾ മൂർച്ഛിക്കുകയും ചെയ്‌തു. എന്നാൽ ഹിന്ദി സംസാരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്യുകയും തന്ത്രത്തിൽ ഉചിതമായ ഭേദഗതികൾ വരുത്തുകയും വേണം. ഇതെല്ലാം സാധ്യമാണ്, വരും ആഴ്‌ചകളിൽ ഇത് ചെയ്യും,” അദ്ദേഹം പറഞ്ഞു.