ETV Bharat / bharat

അസമില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി രാഹുല്‍ ഗാന്ധി - അസമില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

രാജ്യത്തിന്‍റെ വൈവിധ്യമേറിയ സംസ്‌കാരങ്ങളെ ബിജെപിയും ആര്‍എസ്‌എസും ചേര്‍ന്ന് ആക്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

Congress will defend Assam's traditions and culture  Rahul Gandhi after releasing manifesto  Assam manifesto  അസം  ഗുവാഹത്തി  അസമില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി  രാഹുല്‍ ഗാന്ധി
അസമില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി രാഹുല്‍ ഗാന്ധി
author img

By

Published : Mar 20, 2021, 8:01 PM IST

ഗുവാഹത്തി: അസമില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗുവാഹത്തിയിലെ പാര്‍ട്ടി ഓഫീസില്‍ വെച്ചാണ് പ്രകടന പത്രിക പുറത്തിറക്കിയത്. രാജ്യത്തിന്‍റെ വൈവിധ്യമേറിയ സംസ്‌കാരങ്ങളെ ബിജെപിയും ആര്‍എസ്‌എസും ചേര്‍ന്ന് ആക്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. നമ്മുടെ ഭാഷകള്‍, ചരിത്രം, ചിന്താരീതി എന്നിവയെ അവര്‍ ആക്രമിക്കുകയാണെന്നും അസം സംസ്ഥാനമെന്ന ആശയം സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുന്നതായും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ (മഹാജത്) എഐയുഡിഎഫ്, ഇടതു പാര്‍ട്ടികള്‍, അഞ്ചലിക് ഗണ മാര്‍ച്ച (എജിഎം) എന്നീ കക്ഷികള്‍ ഉള്‍പ്പെടുന്നു. അതേ സമയം ബോദോലാന്‍റ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) ബിജെപി സഖ്യത്തില്‍ നിന്ന് വിട്ട് മഹാജത്തില്‍ ചേര്‍ന്നിട്ടുണ്ട്. 126 സീറ്റുകളിലേക്കുള്ള അസം നിയമസഭ തെരഞ്ഞെടുപ്പ് മാര്‍ച്ച് 27 മുതല്‍ മൂന്ന് ഘട്ടങ്ങളിലായാണ് നടത്തുന്നത്. മെയ് 2 ന് ഫലം പ്രഖ്യാപിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.