ന്യൂഡൽഹി: പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിലെ ആഭ്യന്തര കലഹങ്ങള്‍ക്കു കാരണം ദുർബലമായ അവരുടെ നേതൃത്വമാണെന്ന് ബി.ജെ.പി നേതാവും ജയ്പൂർ റൂറലിൽ നിന്നുള്ള എം.പിയുമായ രാജ്യവർധൻ സിങ് റാത്തോഡ്. ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ ലഭ്യമാകുന്നില്ലെന്നും കേന്ദ്രം കൊണ്ടുവന്ന പദ്ധതികള്‍ പിന്നോക്ക ജനതയ്ക്കു വേണ്ടി നടപ്പാക്കാൻ രാജസ്ഥാനിലെ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
രാജസ്ഥാൻ സർക്കാരിന്‍റെ കാലാവധി പകുതിയോളം കഴിഞ്ഞു. ജനങ്ങൾക്ക് ഇപ്പോഴും അവരുടെ ആവശ്യങ്ങള്‍ ലഭ്യമാകുന്നില്ല. ഭരിക്കുന്ന പാര്‍ട്ടി അവരുടെ ആഭ്യന്തര സംഘർഷങ്ങള്‍ ശ്രദ്ധിക്കുന്ന തിരക്കിലാണ്. ഈ പ്രശ്നം പരിഹരിച്ചാൽ അത് ജനങ്ങൾക്ക് പ്രയോജനകരമാകും. കേന്ദ്ര നേതൃത്വം ദുർബലമായതിനാലാണ് ഈ സംസ്ഥാനങ്ങളിലെ നേതാക്കൾ സ്വന്തമായി തീരുമാനമെടുക്കുന്നതും കലഹങ്ങള്‍ക്ക് കാരണമാകുന്നതെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു.
ALSO READ: ഗ്രാമീണർക്ക് വാക്‌സിനെത്തിക്കാൻ മൊബൈൽ വാക്‌സിൻ ബസുകൾ തുടങ്ങി എൻആർടിസി