ഭുവനേശ്വർ: പുതിയ കർഷക നിയമങ്ങളെക്കുറിച്ച് കോൺഗ്രസ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ. രാജ്യത്തൊട്ടാകെയുള്ള കർഷകർക്കിടയിൽ ഇത് ഭയം വളർത്തുന്നു. കർഷകരെ സ്വയം ആശ്രയിക്കാനാണ് പുതിയ കാർഷിക നിയമങ്ങൾ ലക്ഷ്യമിട്ടത്. പുതിയ നിയമങ്ങളിലൂടെ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് നല്ല വില ലഭ്യമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെ കർഷകരുടെ വരുമാനം പലമടങ്ങ് വർധിപ്പിക്കാൻ സമഗ്ര പദ്ധതി ആവിഷ്‌കരിച്ചതായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി പറഞ്ഞു. നെല്ലിന്‍റെ എംഎസ്‌പി 2013-14ലെ 1,310 രൂപയിൽ നിന്ന് 1,815 രൂപയായി ഉയർത്തി. കഴിഞ്ഞ ആറ് വർഷത്തിനിടെ ഒഡീഷയിലെ കർഷകർക്ക് 60,000 കോടി രൂപ കേന്ദ്രം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.