ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ സർദാർ പട്ടേൽ സ്റ്റേഡിയത്തിനെ നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്‌തതിനെ വിമർശിച്ച് കോണ്‍ഗ്രസ്. ആദ്യം ഖാദി കലണ്ടറിൽ നിന്ന് മഹാത്മാഗാന്ധിയെ നീക്കം ചെയ്‌ത് അവിടെ കയറിയിരുന്നു. കോണ്‍ഗ്രസിലെ മഹാന്മാരായ വ്യക്തികളോടുള്ള നിങ്ങളുടെ വെറുപ്പ് മനസിലാക്കാം. ആർഎസ്‌എസിനെ നിരോധിച്ചതിന് സർദാർ വല്ലഭായ് പട്ടേലിനോട് ബിജെപി പ്രതികാരം ചെയ്‌തുവെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
-
Beautiful how the truth reveals itself.
— Rahul Gandhi (@RahulGandhi) February 24, 2021 " class="align-text-top noRightClick twitterSection" data="
Narendra Modi stadium
- Adani end
- Reliance end
With Jay Shah presiding.#HumDoHumareDo
">Beautiful how the truth reveals itself.
— Rahul Gandhi (@RahulGandhi) February 24, 2021
Narendra Modi stadium
- Adani end
- Reliance end
With Jay Shah presiding.#HumDoHumareDoBeautiful how the truth reveals itself.
— Rahul Gandhi (@RahulGandhi) February 24, 2021
Narendra Modi stadium
- Adani end
- Reliance end
With Jay Shah presiding.#HumDoHumareDo
അദാനിയുടെയും അംബാനിയുടെയും പേരുകളിൽ രണ്ട് പവലിനുകൾ ഒട്ടും പ്രതീക്ഷിച്ചില്ല. നിങ്ങൾ ചെയ്‌തതിന് ചരിത്രം നിങ്ങൾക്ക് മാപ്പ് തരില്ലെന്നും ഖേര പ്രതികരിച്ചു. സത്യം എത്രത്തോളം മനോഹരമായി പ്രകടമായിരിക്കുന്നു- അദാനി എൻഡ്, റിലയൻസ് എൻഡ് എന്നും രാഹുല്‍ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ഗുജറാത്തിലെ മൊട്ടേരയില്‍ ഇന്ന് നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് സ്റ്റേഡിയം പുനർ നാമകരണം ചെയ്‌തത്. നരേന്ദ്ര മോദി സ്റ്റേഡിയം അഹമ്മദാബാദ് എന്നാണ് പുതിയ പേര്. ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഡേ-നൈറ്റ് ടെസ്റ്റിന് മുന്നോടിയായാണ് പ്രഖ്യാപനം നടന്നത്.