ന്യൂഡൽഹി: ഉത്തര്‍പ്രദേശ് കോൺഗ്രസ് കമ്മിറ്റി പുനസംഘടിപ്പിച്ച് പുതിയ ഭാരവാഹികളുടെ ജംബോ പട്ടിക പുറത്തിറക്കി. മൂന്ന് വൈസ് പ്രസിഡന്‍റുമാരും 13 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടെ 69 ഭാരവാഹികളുടെ പട്ടികയാണ് ചൊവ്വാഴ്‌ച പ്രഖ്യാപിച്ചത്. പാർട്ടി മേധാവി സോണിയ ഗാന്ധി അംഗീകരിച്ച പുതിയ പട്ടികയിൽ യുപി പിസിസിക്ക് 53 സെക്രട്ടറിമാരുണ്ട്.
വിശ്വ വിജയ് സിങ്, ഗ്യാദിൻ അനുരാഗി, ദീപക് കുമാർ എന്നിവരാണ് പുതിയ വൈസ് പ്രസിഡന്‍റുമാർ. നിലവിൽ യുപി യൂണിറ്റ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നിയന്ത്രണത്തിലാണ്. അജയ് കുമാർ ലല്ലുവാണ് ഉത്തർപ്രദേശ് പിസിസി അധ്യക്ഷന്‍.