ETV Bharat / bharat

'ഒരാൾക്ക് ഒരു പദവി'; രാജ്യസഭ പ്രതിപക്ഷ നേതൃപദവി രാജിവച്ച് മല്ലികാർജുൻ ഖാർഗെ

മല്ലികാർജുൻ ഖാർഗെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രവർത്തിക്കുന്നതിനായി സയ്യിദ് നസീർ ഹുസൈൻ, ഗൗരവ് വല്ലഭ്, ദീപേന്ദർ ഹൂഡ എന്നീ നേതാക്കളും കോൺഗ്രസ് വക്താവ് സ്ഥാനം രാജിവച്ചു.

ഒരാൾക്ക് ഒരു പദവി  മല്ലികാർജുൻ ഖാർഗെ  രാജ്യസഭ പ്രതിപക്ഷ നേതൃപദവി മല്ലികാർജുൻ ഖാർഗെ  മല്ലികാർജുൻ ഖാർഗെ രാജിവച്ചു  കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്  മല്ലികാർജുൻ ഖാർഗെ വാർത്ത  കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വാർത്ത  ഗൗരവ് വല്ലഭ് ദീപേന്ദർ ഹൂഡ സയ്യിദ് നസീർ ഹുസൈൻ  ശശി തരൂർ  Mallikarjun Kharge  Congress president poll  Congress presidential poll candidates  Leader of Opposition in Rajya Sabha  Mallikarjun Kharge resigns  Deepender Hooda  Syed Naseer Hussain Gourav Vallabh
രാജ്യസഭ പ്രതിപക്ഷ നേതൃപദവി രാജിവച്ച് മല്ലികാർജുൻ ഖാർഗെ
author img

By

Published : Oct 2, 2022, 2:23 PM IST

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി രാജ്യസഭ പ്രതിപക്ഷ നേതൃപദവി രാജിവച്ച് മല്ലികാർജുൻ ഖാർഗെ. ഒരാൾക്ക് ഒരു പദവി എന്ന തീരുമാനത്തിന് അനുസൃതമായാണ് സ്ഥാനം രാജി വച്ചതെന്ന് മല്ലികാർജുൻ ഖാർഗെ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ഔദ്യോഗിക പ്രചാരണം ഇന്ന്(ഒക്‌ടോബര്‍ 2) ആരംഭിക്കുമെന്നും ഖാർഗെ അറിയിച്ചു.

ആരെയും എതിർക്കാനല്ല, പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ഖാർഗെ വ്യക്തമാക്കി. മുതിർന്ന നേതാക്കളും യുവ നേതാക്കളും ഒരുപോലെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്. രാജ്യത്ത് തൊഴിലില്ലായ്‌മ, പണപ്പെരുപ്പം, സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം എന്നിവ കൂടുകയാണ്. ബിജെപി നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കപ്പെടുന്നില്ല എന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടി നേതാക്കളുടെയും പോഷക സംഘടനകളുടെയും സഹകരണം അഭ്യർഥിച്ച ഖാർഗെ, താൻ എല്ലാ തീരുമാനങ്ങളും കൂടിയാലോചിച്ച് എടുക്കുമെന്നും മാറ്റം വേണമെങ്കിൽ ആലോചിച്ച് നടപ്പാക്കുമെന്നും അറിയിച്ചു. ഗാന്ധി കുടുംബത്തിന്‍റെ പിന്തുണയുണ്ടെന്ന അഭ്യൂഹങ്ങളെ തള്ളിയ ഖാർഗെ, മറ്റ് നേതാക്കളാണ് മത്സരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും അറിയിച്ചു.

ഖാർഗെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രവർത്തിക്കുന്നതിനായി സയ്യിദ് നസീർ ഹുസൈൻ, ഗൗരവ് വല്ലഭ്, ദീപേന്ദർ ഹൂഡ എന്നിവരും കോൺഗ്രസ് വക്താവ് സ്ഥാനം രാജിവച്ചു. ഔദ്യോഗിക പദവികൾ രാജിവച്ച് ഇവർ പ്രചാരണ പ്രവർത്തനത്തിനിറങ്ങും. ആശയപരമായ പോരാട്ടമാണ് ഇത്രയും കാലം നടത്തിയതെന്ന് രാജി തീരുമാനം അറിയിച്ച് നേതാക്കൾ വ്യക്തമാക്കി.

മുൻ ജാർഖണ്ഡ് മന്ത്രി കെ.എൻ ത്രിപാഠിയുടെ നാമനിർദേശ പത്രിക തള്ളിയതിനെ തുടർന്നാണ് ശശി തരൂരും മല്ലികാർജുൻ ഖാർഗെയും മത്സരരംഗത്തേക്കെത്തുന്നത്. സെപ്‌റ്റംബർ 30 ആയിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഒക്‌ടോബർ എട്ടിനാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

അന്തിമ സ്ഥാനാർഥി പട്ടിക ഒക്‌ടോബർ എട്ടിന് വൈകിട്ട് അഞ്ചിന് പ്രസിദ്ധീകരിക്കും. ആവശ്യമെങ്കിൽ വോട്ടെടുപ്പ് ഒക്‌ടോബർ 17ന് നടക്കും. ഒക്‌ടോബർ 19ന് വോട്ടെണ്ണി അന്നുതന്നെ ഫലം പ്രഖ്യാപിക്കും. 9,000ലധികം പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രതിനിധികൾ വോട്ട് ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.