ETV Bharat / bharat

ത്രിപാഠിയുടെ പത്രിക തള്ളി ; അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടാന്‍ ഖാര്‍ഗെയും തരൂരും - മധുസൂദൻ മിസ്‌ത്രി

നാമനിര്‍ദേശ പത്രികയിലെ പിഴവിനെ തുടര്‍ന്ന് ജാര്‍ഖണ്ഡ് മുന്‍ മന്ത്രി കെഎൻ ത്രിപാഠിയുടെ സ്ഥാനാര്‍ഥിത്വം തള്ളിയതോടെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിന് കളമൊരുങ്ങിയത്

Congress president poll  Kharge vs Tharoor competition  ത്രിപാഠിയുടെ പത്രിക തള്ളി  ഏറ്റുമുട്ടാന്‍ ഖാര്‍ഗെയും തരൂരും  K N Tripathis nomination rejected  Mallikarjun Kharge and Shashi Tharoor  Congress president poll Kharge Tharoor
ത്രിപാഠിയുടെ പത്രിക തള്ളി; അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടാന്‍ ഖാര്‍ഗെയും തരൂരും
author img

By

Published : Oct 1, 2022, 4:36 PM IST

ന്യൂഡല്‍ഹി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതാക്കള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധനാനടപടികള്‍ പൂര്‍ത്തിയായി. ജാർഖണ്ഡ് മുൻ മന്ത്രി കെഎൻ ത്രിപാഠിയുടെ പത്രിക തള്ളി. ഇതോടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തെരഞ്ഞെടുപ്പില്‍ കൊമ്പുകോര്‍ക്കും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്‍റെ അവസാന ദിനമായ സെപ്‌റ്റംബര്‍ 30നാണ് മൂന്നുപേരും അപേക്ഷ സമര്‍പ്പിച്ചത്. 20 പത്രികകളാണ് ആകെ ലഭിച്ചതെന്നും അതില്‍ നാലെണ്ണം നിരസിച്ചതായും എഐസിസി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്‌ത്രി ഇന്ന് (ഒക്‌ടോബര്‍ ഒന്ന്) വൈകിട്ട് വിളിച്ച വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഖാർഗെ 14 പത്രികകളും തരൂർ അഞ്ചും ത്രിപാഠി ഒന്നുമാണ് നല്‍കിയത്.

AlsoO Read: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് : രാജ്യസഭ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് മല്ലികാര്‍ജുന്‍ ഗാര്‍ഗെ

നിര്‍ദേശകരുടെ ഒപ്പിലെ പിഴവിനെ തുടര്‍ന്നാണ് ത്രിപാഠിയുടെ പത്രിക നിരസിച്ചത്. ഒരാളുടെ ഒപ്പില്‍ പൊരുത്തക്കേടും മാറ്റാരാളുടേതില്‍ ആവർത്തനവും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പില്‍ നിന്നും ത്രിപാഠിയെ ഒഴിവാക്കിയതെന്ന് മിസ്‌ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.